ഭാനുപ്രിയയുടെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നു പെണ്‍കുട്ടികള്‍ കൂടി; കുട്ടിക്കടത്തിന്റെ ഭാഗമാണെന്ന് സംശയം; നടിക്കെതിരെ കുരുക്ക് മുറുകുന്നു

ചെന്നൈ: (www.kvartha.com 04.02.2019) ബാലികയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന നടി ഭാനുപ്രിയക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ കൂടി. നടിയുടെ ചെന്നൈ ടി നഗറിലെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നു പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയെന്നും ഇത് കുട്ടിക്കടത്തിന്റെ ഭാഗമാണെന്നു സംശയിക്കുന്നുവെന്നുമാണ് പുതിയ ആരോപണം.

പതിനാലുകാരിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ചെന്നാണു നടിക്കെതിരെ ആദ്യമുയര്‍ന്ന പരാതി. ഇതിനെതിരെ നടിയെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി ആവശ്യപ്പെട്ടു ബാലാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകള്‍ക്കു കത്തയച്ചു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ ഉത്തരവിട്ടു.

3 Minors Found At South Indian Actress' Home Amid Trafficking Allegations, chennai, News, Allegation, Trending, Torture, Complaint, Letter, Minor girls, National, Cinema, Entertainment

റെയ്ഡിനു പിന്നാലെയാണു അച്യുത റാവുവിന്റെ പുതിയ വെളിപ്പെടുത്തല്‍. ഭാനുപ്രിയയുടെ വീട്ടില്‍ പരാതിയില്‍ പറയുന്നതുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ കണ്ടെത്തിയെന്നാണ് റാവു വിന്റെ ആരോപണം. കുട്ടിക്കടത്തിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നു, കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും റാവു പറയുന്നു.

നടിയും അവരുടെ അമ്മയും ബാലാവകാശങ്ങള്‍ ലംഘിച്ചു. ആന്ധ്രപ്രദേശില്‍നിന്നു ചെന്നൈയിലേക്ക് ഒരേ ഇടനിലക്കാരനാണു കുട്ടികളെ എത്തിച്ചതെന്നതു മനുഷ്യക്കടത്തിന്റെ സാധ്യത കൂട്ടുന്നുവെന്നും റാവു ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ബാലവേല നിരോധന പ്രകാരമാണു നടിക്കെതിരെയുള്ള പരാതി. പതിനാലു വയസിനു താഴെയുളള കുട്ടികളെ വീട്ടുജോലിക്കു നിര്‍ത്തുന്നതു രണ്ടു വര്‍ഷം തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പെണ്‍കുട്ടിയുടെ പ്രായം തനിക്കറിയില്ല എന്നായിരുന്നു ഭാനുപ്രിയയുടെ നിലപാട്.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള പ്രഭാവതിയെന്ന സ്ത്രീയാണു നടിക്കെതിരെ രംഗത്തെത്തിയത്. തന്റെ 14 വയസ്സുള്ള മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയെന്നും ക്രൂരമായി പീഡിപ്പിച്ചെന്നുമാണു സമാല്‍കോട്ട പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയത്.

മാസം 10,000 രൂപ ശമ്പളത്തിലാണ് ഏജന്റ് വഴി പെണ്‍കുട്ടി ഭാനുപ്രിയയുടെ അടുത്തെത്തുന്നത്. ചെന്നൈയിലെ വീട്ടില്‍ ഭാനുപ്രിയ പെണ്‍കുട്ടിയെ ജോലിക്കു നിര്‍ത്തിയിരുന്നു. 18 മാസത്തോളം ശമ്പളം നിഷേധിക്കുകയും മറ്റുതരത്തില്‍ പീഡിപ്പിക്കുകയും ചെയ്തു. മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുളള അവസരവും നിഷേധിച്ചു.

ഇതിനിടെ ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണു വീട്ടുകാര്‍ ചെന്നൈയിലെത്തിയത്. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ 10 ലക്ഷം രൂപ ഭാനുപ്രിയ ആവശ്യപ്പെട്ടതായും മാതാവ് പരാതിയില്‍ പറയുന്നു.

അതിനിടെ പെണ്‍കുട്ടി തങ്ങളുടെ വീട്ടില്‍നിന്ന് ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചെന്നു ഭാനുപ്രിയ സമാല്‍കോട്ട സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മോഷണകേസില്‍ പരാതി നല്‍കിയപ്പോള്‍ കുടുംബം തനിക്കെതിരെ രംഗത്തു വരികയായിരുന്നു എന്നായിരുന്നു ഭാനുപ്രിയ പറയുന്നത്. തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലൂടെ പ്രശസ്തയാണ് 52കാരിയായ ഭാനുപ്രിയ. നടിയുടെ സഹോദരനെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 Minors Found At South Indian Actress' Home Amid Trafficking Allegations, chennai, News, Allegation, Trending, Torture, Complaint, Letter, Minor girls, National, Cinema, Entertainment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?