മാനസികാസ്വാസ്ഥ്യമുള്ള ആള്‍ വിഷം കഴിച്ച ശേഷം വീടിനു തീകൊളുത്തി
ഹരിപ്പാട്: (www.kvartha.com 20.02.2019) മാനസികാസ്വാസ്ഥ്യമുള്ള ആള്‍ വിഷം കഴിച്ച ശേഷം വീടിനു തീകൊളുത്തി മരിച്ചു. കുമാരപുരം എരിക്കാവില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.45 മണിക്കായിരുന്നു സംഭവം. എരിക്കാവ് ആനകേരിപ്പറമ്പില്‍ (അത്തം) തമ്പാന്‍ (65) ആണ് മരിച്ചത്. ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു തമ്പാന്‍. വീടിനു തീകൊളുത്തി മരിക്കുമെന്ന് അയല്‍ക്കാരോട് പറഞ്ഞതിനു പിന്നാലെ പെട്രോള്‍ വാങ്ങി സൂക്ഷിച്ചിട്ടുമുണ്ടായിരുന്നു.
പുലര്‍ച്ചെ തമ്പാന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും വീടിനുള്ളില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഹരിപ്പാട് താലുക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
പുലര്‍ച്ചെ തമ്പാന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും വീടിനുള്ളില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് ഹരിപ്പാട് താലുക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
ഫയര്‍ഫോഴ്‌സെത്തിയപ്പോഴേക്കും ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഭാര്യ സുമയും മകനും സൈനികനുമായ കിഷോറിന്റെ മദ്രാസിലെ ജോലി സ്ഥലത്താണ് താമസം. മറ്റൊരു മകനായ ജ്യോതിര്‍ ഗള്‍ഫിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Suicide attempt old man who dead in Harippad, Alappuzha, News, Kerala, Death, Suicide, Fire, Petrol, Hospital.
Keywords: Suicide attempt old man who dead in Harippad, Alappuzha, News, Kerala, Death, Suicide, Fire, Petrol, Hospital.
Powered by Info News For You

Comments
Post a Comment