കല്യോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പീതാംബരന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; കുടുക്കിയത് കൃപേഷിന്റെ പിതാവിന്റെ മൊഴി
പെരിയ: (www.kvartha.com 20.02.2019) കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പിടിയിലായ സി.പി.എം ലോക്കല്‍ കമ്മിറ്റി അഗം പീതാംബരന്‍ നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്. കഴിഞ്ഞ വര്‍ഷം ഇരിയയിലെ വീടുകത്തിക്കല്‍, കല്യോട്ടെ വാദ്യകലാസംഘം ഓഫീസിന് തീയിടല്‍, പെരിയ മൂരിയാനത്തെ മഹേഷിനെ തലയ്ക്കടിച്ച സംഭവം തുടങ്ങിയ കേസുകളിലെല്ലാം പീതാംബരന്‍ പ്രതിയാണ്.
കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്റെ വാക്കുകളാണ് പീതാംബരനെ കുടുക്കിയത്. കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് മാധ്യമപ്രവര്‍ത്തകര്‍ കൃപേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് പീതാംബരനും വത്സനും അറിയാതെ ഒന്നും നടക്കില്ലെന്ന് കൃഷ്ണന്‍ പറഞ്ഞത്. താനും ഒരു കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞ കൃഷ്ണന്‍ പീതാംബരനെ ആക്രമിച്ച കേസിലാണ് ശരത് ലാലിന് റിമാന്‍ഡില്‍ കഴിയേണ്ടിവന്നതെന്നും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Peethambaran directly involved in Periya murder case, kasaragod, News, Politics, Murder case, Police, Arrested, statement, Crime, Criminal Case, CPM, Congress, Kerala.
കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്റെ വാക്കുകളാണ് പീതാംബരനെ കുടുക്കിയത്. കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് മാധ്യമപ്രവര്‍ത്തകര്‍ കൃപേഷിന്റെ വീട്ടിലെത്തിയപ്പോഴാണ് പീതാംബരനും വത്സനും അറിയാതെ ഒന്നും നടക്കില്ലെന്ന് കൃഷ്ണന്‍ പറഞ്ഞത്. താനും ഒരു കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞ കൃഷ്ണന്‍ പീതാംബരനെ ആക്രമിച്ച കേസിലാണ് ശരത് ലാലിന് റിമാന്‍ഡില്‍ കഴിയേണ്ടിവന്നതെന്നും പറഞ്ഞു.
കൃപേഷും ആ കേസില്‍ ആറാംപ്രതിയാണ്. എന്നാല്‍ സംഭവസമയത്ത് കൃപേഷ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് പോലീസ് കൃപേഷിനെ ഒഴിവാക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇരുവരും ഭീഷണിയുടെ നിഴലിലായിരുന്നുവെന്നും കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം ഏരിയ, ജില്ലാ നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും പീതാംബരന്‍ പിടിയിലായതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പീതാംബരന്‍ ഉള്‍പ്പെടെ സി.പി.എം അംഗങ്ങള്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ തള്ളിപ്പറയാന്‍ കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരനും ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി ഓഫീസായ കാസര്‍കോട് വിദ്യാനഗറിലെ എ.കെ.ജി മന്ദിരത്തില്‍ വാര്‍ത്താസമ്മേളനം വിളിക്കേണ്ടിവന്നു.
പീതാംബരനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കൊലയാളികള്‍ സഞ്ചരിച്ചു എന്ന് കരുതുന്ന കാര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് കൊലയാളി സംഘത്തിലെ പാര്‍ട്ടിക്കാരെ സി.പി.എം തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരെത്തേ പറഞ്ഞത് സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുകയും മുഖം നോക്കാതെ അന്വേഷണം നടത്താന്‍ പോലീസിന് പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
അതേസമയം കഞ്ചാവിന്റെ സ്വാധീനത്തില്‍ താന്‍ തന്നെയാണ് യുവാക്കളെ വെട്ടിയതെന്നാണ് പീതാംബരന്റെ മൊഴി. എന്നാല്‍ ഇയാളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പീതാംബരന്‍ കുറ്റം സ്വയം ഏല്‍ക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. വ്യക്തിവൈരാഗ്യം എന്ന നിലയ്ക്കാണ് പീതാംബരന്റെ മൊഴി. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
എന്നാല്‍ കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം ഏരിയ, ജില്ലാ നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും പീതാംബരന്‍ പിടിയിലായതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പീതാംബരന്‍ ഉള്‍പ്പെടെ സി.പി.എം അംഗങ്ങള്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ തള്ളിപ്പറയാന്‍ കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരനും ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി ഓഫീസായ കാസര്‍കോട് വിദ്യാനഗറിലെ എ.കെ.ജി മന്ദിരത്തില്‍ വാര്‍ത്താസമ്മേളനം വിളിക്കേണ്ടിവന്നു.
പീതാംബരനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും കൊലയാളികള്‍ സഞ്ചരിച്ചു എന്ന് കരുതുന്ന കാര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് കൊലയാളി സംഘത്തിലെ പാര്‍ട്ടിക്കാരെ സി.പി.എം തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരെത്തേ പറഞ്ഞത് സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുകയും മുഖം നോക്കാതെ അന്വേഷണം നടത്താന്‍ പോലീസിന് പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
അതേസമയം കഞ്ചാവിന്റെ സ്വാധീനത്തില്‍ താന്‍ തന്നെയാണ് യുവാക്കളെ വെട്ടിയതെന്നാണ് പീതാംബരന്റെ മൊഴി. എന്നാല്‍ ഇയാളുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പീതാംബരന്‍ കുറ്റം സ്വയം ഏല്‍ക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. വ്യക്തിവൈരാഗ്യം എന്ന നിലയ്ക്കാണ് പീതാംബരന്റെ മൊഴി. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
Keywords: Peethambaran directly involved in Periya murder case, kasaragod, News, Politics, Murder case, Police, Arrested, statement, Crime, Criminal Case, CPM, Congress, Kerala.
Powered by Info News For You

Comments
Post a Comment