സമസ്ത നായര്‍ സമാജം ഇടതുമുന്നണിയുമായി അടുക്കുന്നു

ആലപ്പുഴ: (www.kvartha.com 25.02.2019) പത്തു വര്‍ഷത്തിലേറെയായി സംസ്ഥാനത്തിനകത്തും പുറത്തും നായര്‍സമുദായ അംഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത നായര്‍ സമാജം ( എസ് എന്‍ എസ് ) എല്‍ഡിഎഫുമായി അടുക്കുന്നു.

ഇടതുമുന്നണിയുടെ എല്ലാവര്‍ക്കും തുല്യനീതിയെന്ന ആശയം ദീര്‍ഘനാളായി തങ്ങളുയര്‍ത്തുന്ന മുദ്രാവാക്യമാണെന്നും ഈ ആശയഗതിയുമായി യോജിക്കുവാന്‍ എസ്എന്‍എസിന് സന്തോഷമേയുള്ളൂവെന്നും ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ പറഞ്ഞു.


ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് ഹൈന്ദവ ആചാര്യന്മാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു.സര്‍ക്കാരിന്റെ ഈ തീരുമാനത്തെ എസ്എന്‍എസ് പിന്തുണയ്ക്കുകയാണ്.

ഇതേക്കുറിച്ച് ആലോചിച്ച് തീരുമാനം കൈക്കൊള്ളാന്‍ കഴിയാതിരുന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ പിടിപ്പുകേടാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്നും എസ്എന്‍എസ് അഭിപ്രായപ്പെടുന്നു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലടക്കം മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതും സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധിയാക്കണമെന്നുള്ള സമുദായ അംഗങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യം നടപ്പിലാക്കിയതും സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖേന മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ടവര്‍ക്കു വേണ്ടി ഇപ്പോള്‍ നടപ്പിലാക്കുന്ന പല ക്ഷേമപദ്ധതികളും ഏറെ ആശ്വാസകരമാണെന്നും സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്ക് കലവറയില്ലാത്ത പിന്തുണയാണ് എസ്എന്‍എസ് നല്‍കുന്നതെന്നും പെരുമുറ്റം രാധാകൃഷ്ണന്‍ വ്യക്തമാക്കി.

മുന്നോക്ക സമുദായ ക്ഷേമകമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുവാനുള്ള തീരുമാനത്തെയും എസ്എന്‍എസ് പിന്തുണയ്ക്കുന്നുണ്ട്. തൃശ്ശൂര്‍ കേന്ദ്രമാക്കി ഡോ:ഡി.എം വാസുദേവന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് വയനാട്, കണ്ണൂര്‍ ജില്ലകളൊഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ഘടകങ്ങളും താലൂക്ക് നായര്‍ സമാജങ്ങളും താഴേത്തട്ടില്‍ നായര്‍ സമാജങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

കൊടിയുടെ നിറം നോക്കാതെ പുരോഗമന ആശയങ്ങള്‍ നടപ്പിലാക്കുന്ന പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്ന നയമാണ് എസ്എന്‍എസിനുള്ളത്. മറ്റു ചിലരെപ്പോലെ അവസരവാദത്തിലൂടെ സംസ്ഥാന സര്‍ക്കാരില്‍ നിന്നും പലതും നേടിയെടുത്ത ശേഷം ചുവടുമാറ്റി ചവിട്ടുന്ന നയം എസ്എന്‍എസിനില്ല. ഇടതുമുന്നണിയുമായി പല വിഷയങ്ങളിലും യോജിപ്പുള്ള പ്രസ്ഥാനമെന്ന നിലയില്‍ നേതൃത്വവുമായി പലകുറി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SNS is friendly approached to LDF, Alappuzha, News, Religion, Politics, LDF, NSS, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?