കോടതി വിധിക്ക് പിന്നാലെ കനകദുര്‍ഗ ഭര്‍ത്താവിന്റെ വീട്ടിലെത്തി, കനത്ത പോലീസ് സുരക്ഷ

മലപ്പുറം: (www.kvartha.com 05.02.2019) കോടതി വിധിക്ക് പിന്നാലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് കനത്ത പോലീസ് സുരക്ഷ. ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നു പുറത്താക്കിയ പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് വീട്ടില്‍ പ്രവേശിച്ചത്.

സംഭവത്തെ തുടര്‍ന്ന് കനക ദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ വീട്ടില്‍ പ്രവേശനം അനുവദിച്ച് കോടതി രാവിലെ ഉത്തരവിട്ടിരുന്നു. കനകദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തത്ക്കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം നിര്‍ദേശിച്ചിരുന്നു.
Malappuram, News, Trending, Police, Sabarimala, House, Kerala, Kanaga Durga reached husband's home with police protection

ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനും ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കനകദുര്‍ഗ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതിയമ്മയും കോടതിയില്‍ ഹാജരായിരുന്നു.

ശബരിമല ദര്‍ശനത്തിനുശേഷം കനകദുര്‍ഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ പരിഗണനാവിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം പെരിന്തല്‍മണ്ണയിലെ വണ്‍ സ്‌റ്റോപ്പ് സെന്ററില്‍ പോലീസ് സംരക്ഷണത്തിലാണ് കനകദുര്‍ഗ കഴിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, News, Trending, Police, Sabarimala, House, Kerala, Kanaga Durga reached husband's home with police protection 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?