ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കും; ശബരിമലപ്പേടിയില്‍ പത്തനംതിട്ടയില്‍ ഇടതു സ്ഥാനാര്‍ത്ഥി നിര്‍ണയം മന്ദഗതിയില്‍

തിരുവല്ല: (www.kvartha.com 21.02.2019) വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ജില്ലയില്‍ അനുയോജ്യമായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നത് ഇടതുമുന്നണിക്ക് വെല്ലുവിളിയായി മാറുകയാണ്.

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട സീറ്റ് ഏതെങ്കിലും ഘടകക്ഷിയ്ക്ക് നല്‍കി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് സിപിഎം നേതൃത്വം. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം രൂപീകരിച്ചതിന് ശേഷം നാളിത് വരെയും സിപിഎമ്മിന് ഇവിടെ ജയിക്കാനായിട്ടില്ല. ശബരിമല വിഷയം വന്നതോടെ എന്തു വിലകൊടുത്തും സിപിഎമ്മിന് ജില്ലയില്‍ മുഖം രക്ഷിക്കേണ്ടതുണ്ട്.

Lok sabha election LDF confusing the candidates in Pathanamthitta,News, Politics, Lok Sabha, Election, Parliament, Sabarimala Temple, Sabarimala, Pathanamthitta, CPM, Kerala

ഇതിന് അനുയോജ്യമായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നുള്ളതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിനെയും ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനായ ജെറി ഈശോ ഉമ്മനെയും നിലവില്‍ പി.എസ്.സി മെമ്പറായ റോഷന്‍ റോയ് മാത്യുവിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം 2009 ല്‍ ആണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. കെ. അനന്തഗോപന്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് തോറ്റത്.

2014 ല്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫീലിപ്പോസ് തോമസിനെ അര ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ആന്റോ ആന്റണി തോല്‍പ്പിച്ചത്.

പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴില്‍ നാല് സീറ്റുകളിലും ഇടതുമുന്നണിയാണ് വിജയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ ആ വിജയം ലോക്‌സഭയില്‍ ആവര്‍ത്തിക്കുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതാണ്. പാര്‍ലമെന്റ് സീറ്റിനെ സംബന്ധിച്ച ചര്‍ച്ചകള്‍ മൂന്ന് മാസം മുന്നേ തുടങ്ങിയെങ്കിലും ഇതുവരെയും അനുശ്ചിതത്വം ഒഴിഞ്ഞിട്ടില്ല.

ജനതാദള്‍ (എസ്) കഴിഞ്ഞ തവണ മത്സരിച്ച കോട്ടയം സീറ്റിനു പകരം പത്തനംതിട്ടയോ തിരുവനന്തപുരമോ ലഭിച്ചാല്‍ കൊള്ളാമെന്നുള്ള വാദവുമായി രംഗത്തുണ്ട്. എന്നാല്‍ ഇടതുമുന്നണിയില്‍ സിപിഎം കഴിഞ്ഞ തവണ മത്സരിച്ച പത്തനംതിട്ടയും സിപിഐ മത്സരിച്ച തിരുവനന്തപുരവും ഇപ്പോഴത്തെ സാഹചര്യത്തില്‍ വെച്ചുമാറുന്നത് ഗുണകരമായിരിക്കില്ല എന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെ രംഗത്തിറക്കണം എന്ന ആവശ്യം ഇടതുനേതൃത്വത്തില്‍ ശക്തമാകുന്നുണ്ട്. ആന്റോ ആന്റണി എംപിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനും രംഗത്തുള്ളത് ഗുണകരമാക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജില്ലാ നേതൃത്വം കരുതുന്നു.


Keywords: Lok sabha election LDF confusing the candidates in Pathanamthitta,News, Politics, Lok Sabha, Election, Parliament, Sabarimala Temple, Sabarimala, Pathanamthitta, CPM, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?