ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്ത് വീണ്ടും തേയിലയാക്കി വില്‍പ്പന തകൃതി; കടുപ്പം മാത്രമല്ല, ചായയ്‌ക്കൊപ്പം കാന്‍സറും ഫ്രീ; തട്ടിപ്പ് പുറത്തുവന്നത് ആരോഗ്യവിഭാഗത്തിന്റെ റെയ്ഡില്‍

കണ്ണൂര്‍ : (www.kvartha.com 02.02.2019) ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്ത് വീണ്ടും തേയിലയാക്കി വില്‍പ്പന തകൃതി. ഇത്തരത്തിലുള്ള ചായയ്ക്ക് കടുപ്പം മാത്രമല്ല, അതിനൊപ്പം കാന്‍സറും ഫ്രീയായി കിട്ടും. ഹോട്ടലുടമകളുടെ തട്ടിപ്പ് പുറത്തുവന്നത് കഴിഞ്ഞദിവസം ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍.

നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ റെയിഡിലാണ് മായം കലര്‍ന്ന തേയില പിടികൂടിയത് . ചായയ്ക്ക് നിറവും കടുപ്പവും വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള തേയില ഉപയോഗിക്കുന്നത്. ഇത് കൂടാതെ കൂടുതല്‍ ഗ്ലാസ് ചായ ഇത്തരം തേയില ഉപയോഗിക്കുന്നതിലൂടെ ഉണ്ടാക്കാന്‍ കഴിയുമെന്നതും, കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതും ഹോട്ടലുടമകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു.

Used tea powder added with chemicals used for tea making, Kannur, News, Hotel, Health, Health & Fitness, Food, Cancer, Raid, Kerala

ഹോട്ടലുകളില്‍ ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പിണ്ടിയില്‍ കളര്‍ ചേര്‍ത്താണ് വീണ്ടും പാക്ക് ചെയ്ത് തേയിലയാക്കി വില്‍പ്പന നടത്തുന്നത്. സംശയം തോന്നി പിടികൂടിയ തേയില ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കോഴിക്കോട്ടെ റീജനല്‍ അനലറ്റിക്കല്‍ ഫുഡ് ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ കൃത്രിമ വര്‍ണ വസ്തുക്കളായ കാര്‍മിയോസിന്‍, സണ്‍സെറ്റ് യെല്ലോ, ടാര്‍ടാറിസിന്‍ എന്നിവ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തി. ശരീരത്തിന് ദോഷകരമായ ഇവയെല്ലാം നിരോധിതമാണ്.

ഈ രാസവസ്തുക്കള്‍ സ്ഥിരമായി ശരീരത്തിലെത്തിയാല്‍ കാന്‍സര്‍ പോലെയുള്ള മാരകമായ അസുഖങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്. വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ചായപ്പിണ്ടി കേരളത്തിന് പുറത്തുള്ള രഹസ്യകേന്ദ്രങ്ങളില്‍ വന്ന് മായം കലര്‍ത്തിയ ശേഷം വില്‍പ്പനയ്ക്ക് എത്തിക്കുകയാണ്.


Keywords: Used tea powder added with chemicals used for tea making, Kannur, News, Hotel, Health, Health & Fitness, Food, Cancer, Raid, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?