സബ്കളക്ടര്‍ രേണു രാജിനെ അവഹേളിച്ച എസ് രാജേന്ദ്രന്‍ എം എല്‍ എ യ്ക്ക് പൂട്ട് വീഴുന്നു; കേസെടുത്തു

തിരുവനന്തപുരം: (www.kvartha.com 11.02.2019) സബ്കളക്ടര്‍ രേണു രാജിനെ അവഹേളിച്ച  എസ് രാജേന്ദ്രന്‍ എം എല്‍ എയ്ക്ക് പൂട്ട് വീഴുന്നു. ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച  സംഭവത്തില്‍ എസ് രാജേന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തു. മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സ്വാഭാവിക നടപടികളിലേക്ക് കടക്കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.
Women Commission registered case against Rajendren MLA, Thiruvananthapuram, News, Politics, Kerala, MLA, District Collector, Case, Report.

സബ് കളക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും വനിതാ സബ് കളക്ടറെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ രാജേന്ദ്രനോട് വിശദീകരണം തേടുമെന്ന് സി പി എം ജില്ലാ സെക്രട്ടറിയും പ്രതികരിച്ചതിനെ തുടര്‍ന്ന് സമ്മര്‍ദത്തിലായ എസ് രാജേന്ദ്രന്‍ എം എല്‍ എ ഖേദം പ്രകടിപ്പിച്ചിരുന്നു.

ദേവികുളം സബ്കളക്ടറിനെ അവഹേളിച്ചതിനെ തുടര്‍ന്ന് സ്വന്തം പാര്‍ട്ടി കൂടാതെ സി പി ഐയും  എത്തിയതോടെ എം എല്‍ എ ഒറ്റപ്പെടുകയായിരുന്നു. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തിന് വേദനയുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് എസ് രാജേന്ദ്രന്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ മൂന്നാറിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും നിര്‍മ്മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും എതിര്‍ക്കുമെന്നും കൂടി രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

അനധികൃത നിര്‍മ്മാണം എം എല്‍ എയുടെ സാന്നിധ്യത്തിലാണെന്നും  വ്യവസായ കേന്ദ്രത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള സബ്കളക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി. എന്നാല്‍ വ്യക്തിപരമായ അധിക്ഷേപത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women Commission registered case against Rajendren MLA, Thiruvananthapuram, News, Politics, Kerala, MLA, District Collector, Case, Report.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?