സി ബി ഐ അന്വേഷണത്തെ ഭയക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ പ്രതികളാകുമെന്നതിനാല്‍; കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി പി എം അധപതിച്ചു: വി എം സുധീരന്‍
കാസര്‍കോട്: (www.kasargodvartha.com 26.02.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ സി പി എം സി ബി ഐ അന്വേഷണത്തെ ഭയക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ പ്രതികളാകുമെന്നതിനാലാണെന്നും കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി പി എം അധപതിച്ചുവെന്നും മുന്‍ കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ ആരോപിച്ചു. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാനഗര്‍ ബി സി റോഡില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ നയിക്കുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ഗൂഡാലോചന ഈ കൊലപാതകത്തില്‍ നടന്നിട്ടുണ്ട്. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഗൂഡാലോചനയും അന്വേഷിക്കണം. എല്ലാ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം ഇത്തരം കൊലപാതകത്തിലൂടെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അധപതിച്ചതായി സുധീരന്‍ കുറ്റപ്പെടുത്തി. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന സമീപനമാണ് എന്നും സി പി എം സ്വീകരിച്ചിട്ടുള്ളത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന 20 കൊലപാതകക്കേസിലും മുഖ്യപ്രതിസ്ഥാനത്തുള്ളത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തിന് നീതി ലഭിക്കുന്നതിന് കോണ്‍ഗ്രസ് ഏതറ്റം വരെയും മുന്നോട്ട് പോകും.
മുന്‍ ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി സി വിഷ്ണു നാഥ്, എന്‍ എ നെല്ലിക്കുന്ന്, എം ടി ജോസ്, കെ പി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, പി എ അഷ്‌റഫലി, പി കെ ഫൈസല്‍, കെ വി സുധാകരന്‍, കരുണ്‍താപ്പ, വിനോദ് കുമാര്‍ പള്ളയില്‍വീട് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, Periya, Murder, VM Sudheeran against CPM on Periya double murder
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment