ട്രെയിനില്‍ മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 13.02.2019) ട്രെയിനില്‍ മോഷണം പതിവാക്കിയ യുവാവിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം വൈറ്റില സ്വദേശി ടോണി ജെയിംസ് എന്ന തവള ജോര്‍ജിനെ (25)യാണ് എസ് ഐ മധുമദനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ട്രെയിനുകളില്‍ മോഷണം പതിവാക്കിയ ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെ ചൊവ്വാഴ്ച ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ കാസര്‍കോട്ട് വെച്ച് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തത്.

മംഗളൂരു, കുന്ദാപുരം ഭാഗങ്ങളിലാണ് പ്രതി മോഷണം നടത്തിവന്നിരുന്നതെന്നാണ് സംശയിക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയാണ് യുവാവെന്നും പോലീസ് പറഞ്ഞു. എ എസ് ഐ മുരളി, സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേശന്‍, അശോകന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Robber arrested by Kasaragod Police, Kasaragod, News, Robbery, Train, Police, Arrest, Case, Court, Remand, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?