ജനമഹായാത്രക്ക് ഉജ്ജ്വല തുടക്കം; വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യമൂല്യങ്ങളേയും ഭരണഘടനയേയും സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് എ കെ ആന്റണി
കാസര്‍കോട്: (www.kasargodvartha.com 03.02.2019) കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് കാസര്‍കോട് നിന്നും ഉജ്ജ്വല തുടക്കം. നായന്മാര്‍മൂലയില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍ണി പാര്‍ട്ടി പതാക ജാഥാ ക്യാപ്റ്റന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി ജനമഹായാത്ര ഉദ്ഘാടനം ചെയ്തു.
വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യമൂല്യങ്ങളേയും ഭരണഘടനയേയും സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് എ കെ ആന്റണി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യകാണാന്‍ പോകുന്ന രണ്ടാം കുരുക്ഷേത്രയുദ്ധമാണ് 2019 ലെ തെരഞ്ഞെടുപ്പ്. ജനങ്ങളെ മറന്നും ജാതിയമാത്രി ഭിന്നിപ്പിച്ചും ഭരിക്കുന്ന പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള ഷോക്ക്ട്രീറ്റ്മെന്റാവണം തെരഞ്ഞെടുപ്പുഫലം. മോദി ഭരണത്തില്‍ കര്‍ഷകര്‍, ചെറുപ്പക്കാര്‍ തുടങ്ങി എല്ലാവരും ദുരിതത്തിലാണ്. കര്‍ഷകരുടെ ആത്മഹത്യ സര്‍വകാല റെക്കാര്‍ഡിലെത്തി. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് മോദി ഭരണത്തില്‍ രാജ്യത്ത്. ഇത് സംഘര്‍ഷത്തിലേക്ക് നയിക്കും. കോണ്‍ഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കാന്‍ മോദി വളര്‍ന്നിട്ടില്ല. ബി ജെ പിയെ പരാജയപ്പെടുത്താനും ഭരണത്തില്‍ നിന്ന് പുറത്താക്കാനും കേരളത്തില്‍ മാത്രമുള്ള സി പി എമ്മിന് കഴിയില്ല. അതിന് കഴിവുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. അതിനാല്‍ കോണ്‍ഗ്രസിനെ കേരളത്തിലും രാജ്യത്ത് വിജയിപ്പിച്ച് അധികാരത്തില്‍ കൊണ്ടുവരേണ്ടത് ഓരോ പൗരന്റെയും കടമയാണ്. കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുക എന്ന ലക്ഷ്യമാണ് ബി ജെ പിക്കും സി പി എമ്മിനെന്നും എ കെ ആന്റണി പറഞ്ഞു.
ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ സ്വാഗതം പറഞ്ഞു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ജാഥാ കോര്‍ഡിനേറ്ററും യു ഡി എഫ് കണ്‍വീനറുമായ ബെന്നി ബഹനാന്‍, എം എം ഹസ്സന്‍, തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍, സി ആര്‍ ജയപ്രകാശ്, ജോസഫ് വാഴക്കന്‍, എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ്, എ എ ഷുക്കൂര്‍, കെ സി അബു, ലതികാ സുഭാഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ശരത്ചന്ദ്രപ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍, കെ സി ജോസഫ്, കെ ബാബു, മണ്‍വിള രാധാകൃഷ്ണന്‍, ജോണ്‍സണ്‍ എബ്രഹാം, എ പി അനില്‍കുമാര്‍, കെ പി അനില്‍കുമാര്‍, അനവര്‍ സാദത്ത്, കെ എസ് ശബരിനാഥന്‍, സി പി ജോണ്‍, ഷിബു ബോബി ജോണ്‍, ജോണി നെല്ലൂര്‍, സി ടി അഹ്മദ് കബീര്‍, പി ടി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
യാത്ര ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് ഉദുമയില്‍ നിന്നും പര്യടനം തുടങ്ങി വൈകുന്നേരം മൂന്ന് മണിക്ക് തൃക്കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. ഫെബ്രുവരി അഞ്ചിനും ആറിനും ജനമഹായാത്ര കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരത്തൊടെ വയനാട് ജില്ലയില്‍ പ്രവേശിക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ എന്നിവിടങ്ങളിലെ സ്വീകരണത്തോടെ വയനാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും. ഫെബ്രുവരി ഏഴിന് യാത്ര കോഴിക്കോട് പര്യടനം ആരംഭിക്കും. എട്ടിന് കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഫെബ്രുവരി ഒമ്പതിന് മലപ്പുറം ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും.
10, 11 തീയതികളില്‍ മലപ്പുറം ജില്ലയിലെ പത്തോളം വേദികളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരത്തോടെ പാലക്കാട് ജില്ലയില്‍ പ്രവേശിക്കും. തൃത്താലയാണ് ആദ്യസ്വീകരണം. പട്ടാമ്പയില്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം 12ന് ഷൊര്‍ണ്ണൂരില്‍ നിന്നും പര്യടനം ആരംഭിക്കും. 13ന് ജനമഹായാത്ര പാലക്കാട് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരം തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കും. ചേലക്കര, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് അദ്യസ്വീകരണ വേദികള്‍. 14 നും 15നും തൃശ്ശൂര്‍, 16, 18, 19 ദിവസങ്ങളില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. 17ന് യാത്രയില്ല.
ഫെബ്രുവരി 19ന് വൈകുന്നേരം മൂന്നിന് അടിമാലിയില്‍ നിന്നും ഇടുക്കി ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും. 20 നും ഇടുക്കിയില്‍ പര്യടനം നടത്തും. തുടര്‍ന്ന് വൈകിട്ടോടെ കോട്ടയം ജില്ലയില്‍ പ്രവേശിക്കും. മൂന്നിടങ്ങളിലെ സ്വീകരണത്തിന് ശേഷം 21 നും കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യാത്ര പര്യടനം നടത്തും. 22, 23 ദിവസങ്ങളില്‍ ആലപ്പുഴ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി 23ന് വൈകുന്നേരം പത്തനംതിട്ടയില്‍ പ്രവേശിക്കും. 24ന് അവധി. 25ന് വീണ്ടും പത്തനംതിട്ടയില്‍ നിന്നും യാത്ര തുടങ്ങി വൈകുന്നേരത്തോടെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 26ന് കൊല്ലത്ത് പര്യടനം പൂര്‍ത്തിയാക്കി 27 ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. 28ന് തിരുവനന്തപുരത്ത് സമാപിക്കും.
സമസ്തമേഖലയിലും പരജായപ്പെട്ട ഭരണാധികാരികളാണ് മോദിയും പിണറായി വിജയനെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നന്ദി പ്രസംഗത്തില്‍ പറഞ്ഞു. രാജ്യം നലിനില്‍ക്കണമോ മരിക്കണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ഫാസിസ്റ്റ് ശക്തികളെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയു. ചരിത്രം പരിശോധിച്ചാല്‍ പരാജിത ഭരണാധികരികല്‍ അക്രമവും കലാപവും സൃഷ്ടിക്കും. ഇപ്പോള്‍ മോദിയും പിണറായി വിജയനും നാട്ടില്‍ നടപ്പാക്കുന്നതും അതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഭരണത്തില്‍ 56 മാസം തികഞ്ഞ മോദിക്കും 1000 ദിവസം പൂര്‍ത്തിയാക്കിയ പിണറായിക്കും നേട്ടങ്ങളുടേയും വികസനങ്ങളുടേയും പട്ടിക ജനങ്ങള്‍ക്ക് മുന്നില്‍ നിരത്താനായി ഒന്നുംതന്നെയില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
നാലുവര്‍ഷം ഇന്ത്യഭരിച്ച പ്രധാനമന്ത്രി മോദി ഒരു വര്‍ഗീയ കോമരമായിമാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം പ്രതീക്ഷ അര്‍പ്പിക്കുന്നത് രാഹുല്‍ഗാന്ധിയിലാണ്. വാഗ്ദാനം പെരുമഴ നല്‍കി പറ്റിച്ചവരാണ് മോദിയും പിണറായി വിജയനും. കേരളത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഡല്‍ദിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന് മുഖ്യമന്ത്രി പറയുന്നത് തമാശയാണ്. മോദി ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ ഭരിഭ്രാന്തിയിലാണ്. അവരെ മോദിയും കൂട്ടരും വേട്ടയാടുന്നു. ഭരണഘടനാമൂല്യങ്ങളെ ചവിട്ട്മെതിച്ച് പ്രധാനമന്ത്രി ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുന്നു. ഇവിലെ നിലംപരിശക്കാന്‍ കെല്‍പ്പുള്ള പ്രസ്ഥാനം കോണ്‍ഗ്രസാണ്. അതിന് സി പി എമ്മിന് കഴിയില്ല. കേന്ദ്രബജറ്റ ജനങ്ങളെ കബളിക്കുമ്പോള്‍ സംസ്ഥാന ബജറ്റ് വിലകയറ്റത്തിലേക്ക് തള്ളിവിടുന്നു. പ്രവര്‍ത്തനശൈലിയില്‍ മോദിയും പിണറായിയും തമ്മില്‍ ഒരു അന്തരവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ജനദ്രോഹസര്‍ക്കാരുകള്‍ക്കെതിരായ വികാരം പ്രകടമാക്കുന്ന തെരഞ്ഞെടുപ്പായിരിക്കും വരാന്‍ പോകുന്നതെന്ന് ഉമ്മന്‍ചാണ്ടി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ച ഭരണാധികാരികളാണ് മോദിയും പിണറായിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മോദിയെത്ര തവണ കേരളത്തില്‍ വന്ന് പ്രസംഗിച്ചാലും കേരളത്തില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കാപട്യം മുഖമുദ്രയാക്കിയ പ്രധാനമന്ത്രിയാണ് മോദി. ലോക്പാല്‍നിയമം പാസാക്കിയിട്ടും ലോക്പാലിനെ നിയമിക്കാത്താത് മോദി ജയിലില്‍ കിടിക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Janamahayathra started, Kasaragod, News, Top-Headlines, Congress, Kerala, Mullappally Ramachandran, A.K. Antony.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment