അരിയില്‍ ഷുക്കൂര്‍ വധം; സി ബി ഐക്ക് തിരിച്ചടിയായി അനുബന്ധ കുറ്റപത്രം കോടതി മടക്കി

തലശേരി: (www.kvartha.com 19.02.2019) എംഎസ്എഫ് നേതാവ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി ബി ഐക്ക് തിരിച്ചടിയായി അനുബന്ധ കുറ്റപത്രം കോടതി മടക്കി. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയ്ക്കും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രമാണ് തലശ്ശേരി സെഷന്‍സ് കോടതി മടക്കിയത്.

വിചാരണ മാറ്റാനുള്ള അധികാരം കോടതിക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. അതേസമയം സിബിഐക്കു കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, 2012 ലെ കേസാണ് ഇതെന്നും ഇപ്പോള്‍ 2019 ആയെന്നും കോടതി സി.ബി.ഐയെ ഓര്‍മിപ്പിച്ചു. കുറ്റപത്രം മടക്കിയതോടെ വിചാരണ കണ്ണൂരില്‍നിന്ന് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യമാണ് അസ്ഥാനത്തായത്.

 Ariyil Shukkur Murder Case Thalasseri court rejects CBI demands, Thalassery, News, Kerala, Murder case, Politics, MSF, CBI, CPM, Court

അതേസമയം പി.ജയരാജനും രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. ഏതു കോടതിയാണു കുറ്റപത്രം പരിഗണിക്കേണ്ടത് എന്നു തീരുമാനിച്ചതിനു ശേഷം വിടുതല്‍ ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയതിനെ തുടര്‍ന്നാണു സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.

കേസിന്റെ വിചാരണ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഷുക്കൂറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. കേസിന്റെ വിചാരണ തലശ്ശേരി കോടതിയില്‍ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ഷുക്കൂറിന്റെ സഹോദരന്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ നീതിപൂര്‍വകമായ വിചാരണയും, കുടുംബത്തിന് നീതിയും ലഭിക്കില്ല. ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലോ, ജില്ലയ്ക്ക് പുറത്തെ കോടതിയിലേക്കോ മാറ്റണമെന്നാണ് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടത്.


Keywords: Ariyil Shukkur Murder Case Thalasseri court rejects CBI demands, Thalassery, News, Kerala, Murder case, Politics, MSF, CBI, CPM, Court. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?