ചാറ്റ് വിത്ത് പോലീസ്; അതിരുവിടാതെ നോക്കുക; ചാറ്റ് ലിസ്റ്റ് പോലീസിന് ഷയര്‍ ചെയ്യാന്‍ ഫേസ്ബുക്ക് ധാരണ
ന്യൂഡല്‍ഹി: (www.kvartha.com 03.01.2019) ഫെയ്‌സ്ബുക്ക് ഇന്‍ബോക്‌സില്‍ മെസേജ് ചെയ്യുന്നത് ആരും കാണില്ലെന്ന് കരുതി അതിരുവിടുന്നവര്‍ സൂക്ഷിക്കുക. ചാറ്റ് ലിസ്റ്റ് പോലീസിന് ഷയര്‍ ചെയ്യാന്‍ ഫേസ്ബുക്ക് ധാരണയെന്ന് സൂചന. പ്രത്യേക സ്വഭാവമുള്ള കേസുകളില്‍ വ്യക്തികളുടെ സ്വകാര്യ സംഭാഷണ വിവരങ്ങള്‍ പോലീസിനു കൈമാറാന്‍ തയാറാണെന്നു ഫേസ്ബുക്ക് ഡല്‍ഹി പോലീസിനെ അറിയിച്ചു.
കുട്ടികള്‍, സ്്വത്രീകള്‍ എന്നിവര്‍ക്കെതിരേയുള്ള കുറ്റങ്ങളില്‍ പോലീസിന് ഫേസ്ബുക്ക് സഹായം നല്‍കും. ഫേസ്ബുക്ക് ഇന്ത്യ തലവന്‍ സത്യ യാദവ്, യുഎസില്‍ നിന്ന് എത്തിയ ഫേസ്ബുക്ക് സംഘം എന്നിവരുമായി ഡല്‍ഹി പോലീസിന്റെ സൈബര്‍ വിഭാം നടത്തിയ കൂടിക്കാഴ്ചയിലാണ് ചാറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ധാരണയായത്.
നിലവില്‍ വ്യക്തികളുടെ ഫേസ്ബുക്ക് ചാറ്റ് വിവരങ്ങള്‍ പോലീസിനു നല്‍കാറില്ല. എന്നാല്‍ ചില കേസുകളില്‍ ഈ ചാറ്റ് വിവരങ്ങള്‍ തെളിവാകുമെന്ന പോലീസിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്ക് സമ്മതമറിയിക്കുകയായിരുന്നു.
എന്നാല്‍ വിവരങ്ങള്‍ കൈമാറുന്നതിനു മുമ്പ് കേസ് സംബന്ധിച്ച് തങ്ങള്‍ പഠനം നടത്തുമെന്ന് ഫേസ്ബുക്ക് പോലീസിനെ അറിയിച്ചിട്ടുണ്ട്.
Keywords: New Delhi, News, Police, Facebook, Social Network, Chat, Technology, National, India, Crime, Abuse, Facebook agrees to share chat details with Delhi Police

Powered by Info News For You

Comments
Post a Comment