ഒരുലക്ഷത്തിന് മേലെയുള്ള തുകക്ക് ട്രഷറി നിയന്ത്രണം; കോട്ടച്ചേരി മേല്‍പാലം പണി അനിശ്ചിതത്വത്തില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.02.2019) അതിവേഗം പുരോഗമിച്ചിരുന്ന കോട്ടച്ചേരി മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തിക്ക് സര്‍ക്കാറില്‍ നിന്ന് പണം ലഭ്യമാകാന്‍ കരാറുകാരന്റെയും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റിയുടെയും നെട്ടോട്ടം. 18 മാസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കാനാണ് കരാറുകാരായ എറണാകുളം ജിയോ ഫൗണ്ടേഷന്‍ അധികൃതരുടെ നീക്കമെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രവര്‍ത്തിയുടെ ബില്ലുകള്‍ ട്രഷറി നിയന്ത്രണം മൂലം കരാറുകാര്‍ക്ക് ലഭിക്കുന്നില്ല. ഇതിനകം ആറുകോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത് രണ്ടുകോടി രൂപയുടെ ബില്ല് ആര്‍ബിഡിസിക്ക് സമര്‍പ്പിച്ചു. ഇവര്‍ പൊതുമരാമത്ത് വകുപ്പിനും പൊതുമരാമത്ത് വകുപ്പ് ഫൈനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിനും ബില്ല് കൈമാറി.

ഈ ബില്ല് അംഗീകരിച്ചുകൊണ്ട് കരാറുകാര്‍ക്ക് രണ്ടുകോടി രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും ട്രഷറിയില്‍ ചെന്നപ്പോഴാണ് കാല്‍ക്കോടിക്ക് മുകളിലുള്ള ചെക്കുകള്‍ പാസാക്കുന്നതില്‍ നിയന്ത്രണമുണ്ടെന്നറിയിച്ചത്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകുമെന്ന ഘട്ടത്തിലായി. ഒടുവില്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എ ഹമീദ് ഹാജി, സുറൂര്‍ മൊയ്തു ഹാജി, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി എന്നിവര്‍ സെക്രട്ടറിയേറ്റില്‍ നേരിട്ട് ചെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റുമായി ബന്ധപ്പെട്ട് ധനവകുപ്പില്‍ നിന്നും പ്രത്യേക  അനുമതി വാങ്ങിയാണ് ബില്ല് പാസാക്കിയെടുത്തത്.

തുടര്‍ന്ന് രണ്ടുകോടി രൂപ കരാറുകാര്‍ക്ക് ലഭിക്കുകയും ചെയ്തു. തുടര്‍ പ്രവര്‍ത്തികള്‍ക്കും ഇതേ നില തുടരുകയാണെങ്കില്‍ മേല്‍പ്പാലം നിര്‍മ്മാണ പ്രവര്‍ത്തി അനിശ്ചിതത്വത്തിലാകുമെന്നാണ് കരാറുകാര്‍ പറയുന്നത്. അസംസ്‌കൃത വസ്തുക്കള്‍, തൊഴിലാളികളുടെ ശമ്പളം എന്നിവ നല്‍കാന്‍ മാസം തോറും ലക്ഷങ്ങളാണ് ചിലവഴിക്കേണ്ടി വരുന്നത്. സ്വന്തം കൈയ്യില്‍ നിന്നും മുന്‍കൂറായി പണം ചിലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ യഥാസമയം തുക തിരിച്ചുകിട്ടാത്തത് കരാറുകാരെ പ്രതിസന്ധിയിലാക്കും. 35.75 കോടി രൂപ ചിലവിലാണ് കോട്ടച്ചേരി മേല്‍പ്പാലം പണിയുന്നത്. 418 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലവും 300 മീറ്റര്‍ അപ്രോച്ച് റോഡുമാണ് നിര്‍മ്മിക്കേണ്ടത്. 21 മീറ്റര്‍ ഉയരത്തില്‍ 10 ഫില്ലറുകളും സ്ഥാപിക്കണം.

അതിനിടെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ കരാര്‍ പ്രവര്‍ത്തികള്‍ മുഴുവന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് കരാറുകാരുടെ പദ്ധതി. സര്‍ക്കാറിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഒരുലക്ഷം രൂപക്ക് മേലുള്ള തുക ട്രഷറിയില്‍ നിന്നും മാറുന്നില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പരമാവധി പ്രവര്‍ത്തികള്‍ ചെയ്തുതീര്‍ക്കാനുളള തദ്ദേശസ്ഥാപനങ്ങളുടെ നീക്കവും തകര്‍ന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രണ്ടായിരം കോടി രൂപ കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടി കാത്തിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, kottacheri, Action Committee, Kottacheri Over bridge construction in trouble
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?