അജ്ഞാതന്റെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍

മംഗളൂരു: (www.kasargodvartha.com 11.02.2019) അജ്ഞാതന്റെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൗപ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മജൂര്‍ റെയില്‍വേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. 40-45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിസരവാസിയായ ഗണേശന്റെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ ഗണേശനോട് കാര്യം അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മുഖത്ത് ഒരു ടവല്‍ കെട്ടിയ നിലയിലാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മണിപ്പാല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കൗപ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 Burnt body found near railway track, murder or suicide not known, Mangalore, news, National, Top-Headlines, Deadbody, Railway-track, police-station, Police, Postmortem, enquiry, hospital, Burnt

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Burnt body found near railway track, murder or suicide not known, Mangalore, news, National, Top-Headlines, Deadbody, Railway-track, police-station, Police, Postmortem, enquiry, hospital, Burnt.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?