ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു; നിര്‍ത്താതെ പോയ ലോറിക്കുവേണ്ടി പോലീസ് അന്വേഷണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.02.2019) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു. പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളവയലിലെ റിജിത്തിനാണ് (30) പരിക്കേറ്റത്. കഴിഞ്ഞ ദിവസം നോര്‍ത്ത് കോട്ടച്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്.

അപകടം വരുത്തി നിര്‍ത്താതെ പോയ ലോറിക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനായി സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഗള്‍ഫില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം വരുംവഴി ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയതായിരുന്നു റിജിത്ത്. പുറത്തിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.


Keywords: Youth injured after lorry hit, Kanhangad, News, Kasaragod, Accident, Injured, Lorry, Hospital, Police, Enquiry.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?