കുഞ്ഞിന്റെ മരണം താങ്ങാനായില്ല; മനംനൊന്ത് യുവതി ഗള്‍ഫില്‍ ജീവനൊടുക്കി

നീലേശ്വരം: (www.kasargodvartha.com 06.02.2019) മകന്‍ മരണപ്പെട്ട മനോവിഷമത്തില്‍ കഴിയുകയായിരുന്ന യുവതി ഗള്‍ഫില്‍ ജീവനൊടുക്കി. മടിക്കൈ ബങ്കളം കക്കാട്ടെ ശശി-വത്സല ദമ്പതികളുടെ മകളും പയ്യന്നൂര്‍ രാമന്തളിയിലെ സത്യന്റെ ഭാര്യയുമായ സിനി (26)യാണ് ഗള്‍ഫിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചത്. മൂന്നുമാസം മുമ്പ് സിനിയുടെ രണ്ട് വയസുള്ള മകന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടിരുന്നു.

അന്ന് മുതല്‍ സിനി കടുത്ത ആഘാതത്തിലായിരുന്നു. അമ്മ വത്സലയോടൊപ്പം കിനാനൂര്‍ കണിയാടയില്‍ കഴിഞ്ഞിരുന്ന സിനിയെ രണ്ടുമാസം മുമ്പാണ് സത്യന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയത്. ജോലിക്ക് പോകുമ്പോള്‍ സിനിയെ പരിചരിക്കാനായി തന്റെ സഹോദരിയെയും സത്യന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. ഗള്‍ഫിലെ താമസത്തിനിടയില്‍ സിനി സാധാരണ നിലയിലേക്ക് തിരിച്ചുവന്നതോടെ സഹോദരി നാട്ടിലേക്ക് തിരിച്ചുവന്നു. ഇതിനു പിന്നാലെയാണ് സിനിയെ താമസസ്ഥലത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Gulf, Death, Hanged, Top-Headlines, Woman found dead hanged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?