പെരിയ ഇരട്ടക്കൊല: എട്ടാമനെ അരിച്ചുപെറുക്കി അന്വേഷണ സംഘം, പാര്‍ട്ടി അറിവോടെ ഒളിത്താവളമൊരുക്കിയതായി സംശയം
കാസര്‍കോട്: (www.kasargodvartha.com 25.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതായി സംശയിക്കുന്ന എട്ടാമനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. പാര്‍ട്ടി അറിവോടെ ഇയാള്‍ക്ക് ഒളിത്താവളമൊരുക്കിയതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഏഴു പേരാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായിരിക്കുന്നത്.
അന്വേഷണ സംഘം തിരയുന്ന എട്ടാമന്‍, പിടിയിലായവര്‍ ഒളിവില്‍ താമസിച്ചതിനടുത്തുള്ള പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ അഞ്ചു ദിവസവും ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് വിവരം പുറത്തു വന്നിരിക്കുന്നത്. സദാ സമയവും തുറന്നിടുന്ന പാര്‍ട്ടി ഓഫീസ് കഴിഞ്ഞ കുറേ ദിവസങ്ങളായി അടഞ്ഞു കിടന്നതിനു ശേഷം കഴിഞ്ഞ ദിവസം വീണ്ടും തുറന്നു. ഇവിടെ താമസിച്ചിരുന്നയാള്‍ക്ക് ഭക്ഷണം നല്‍കിയത് സമീപത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഞായറാഴ്ച മുതല്‍ ഭക്ഷണം കൊണ്ടു പോകുന്നില്ല. ഇതോടെ ഇയാള്‍ മറ്റൊരു ഒളിത്താവളത്തിലേക്ക് മാറിയതായാണ് സംശയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Periya, Murder, CPM, Periya double murder; Police investigation for 8th accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, Periya, Murder, CPM, Periya double murder; Police investigation for 8th accused
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment