ജവാന്‍മാരോടുള്ള ആദരസൂചകമായി സൈനികരുടെ ചിത്രങ്ങള്‍ പതിച്ച സാരി; വിറ്റുകിട്ടുന്ന തുക മുഴുവനും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്
സൂറത്ത്: (www.kvartha.com 23.02.2019) പുല്‍വാമയില്‍ ജവാന്മാര്‍ക്ക് നേരെ നടന്ന അപ്രതീക്ഷിത ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ ആണ് ഇന്നും രാജ്യം. രാജ്യത്തിനായി ജീവന്‍ നഷ്ടപ്പെട്ട ധീരയോദ്ധാക്കളുടെ ഓര്‍മയിലാണ് ജനങ്ങള്‍. പലരും ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തു കൊണ്ടുള്ള സാരികള്‍ നിര്‍മിച്ച് അവരോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ് ഒരു തുണി മില്‍.
ഗുജറാത്തിലെ സൂറത്തിലുള്ള അന്നപൂര്‍ണ ഇന്റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന തുണി മില്ലിലാണ് ജവാന്‍മാരുടെ ചിത്രങ്ങള്‍ പതിപ്പിച്ചുകൊണ്ടുള്ള സാരി നിര്‍മിക്കുന്നത്. ഈ സാരികള്‍ വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മില്‍ അധികൃതര്‍ അറിയിച്ചു.
'സാരികളില്‍ നമ്മുടെ രാജ്യത്തെ കാത്തു സംരക്ഷിക്കുന്ന ജവാന്മാരുടെ പ്രതിരോധ ശക്തിയാണ് വരച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ സാരിക്കു വേണ്ടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന മുഴുവന്‍ തുകയും ജീവത്യാഗം ചെയ്ത ജവന്മാരുടെ കുടുംബങ്ങള്‍ക്കായി നല്‍കുമെന്ന് മില്ലിന്റെ ഡയറക്ടര്‍ മനീഷ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pulwama attack: Gujarat mill creates sarees with images of soldiers to pay tribute to CRPF martyrs, Military, Business, Business Man, Compensation, Family, Gujarat, National.

Powered by Info News For You

Comments
Post a Comment