പ്രളയത്തില്‍ കേടുവന്ന അരി തമിഴ്‌നാട്ടില്‍ പോളിഷ് ചെയ്ത് വീണ്ടും മലയാളികളെ തീറ്റിക്കുന്നു; ഗോഡൗണ്‍ സീല്‍ ചെയ്തു

തിരുവനന്തപുരം: (www.kvartha.com 02.01.2019) പ്രളയത്തില്‍ കേടുവന്ന അരി തമിഴ്‌നാട്ടില്‍ പോളിഷ് ചെയ്ത് വീണ്ടും മലയാളികളെ തീറ്റിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ ഗോഡൗണ്‍ സീല്‍ ചെയ്തു തമിഴ്‌നാട് സര്‍ക്കാര്‍. അരി സൂക്ഷിച്ച പളനിമുരുഗന്‍ ട്രേഡേഴ്‌സിന്റെ ഗോഡൗണ്‍ ആണ് പൂട്ടി സീല്‍ ചെയ്തത്. കേരളത്തിലെ പ്രളയത്തില്‍ കേടുവന്ന അരിയും നെല്ലും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നത് തടയാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

കേടുവന്ന അരി പോളിഷ് ചെയ്ത് വീണ്ടും കേരളത്തിലെത്തിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് സര്‍ക്കാരിന് കത്തയച്ചിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലീസ് അടിയന്തിര അന്വേഷണം നടത്തുകയും എറണാകുളത്തെ സൈറസ് ട്രേഡേഴ്‌സ് ലേലത്തില്‍ എടുത്ത അരിയും നെല്ലും തൃശ്ശിനാപ്പള്ളിയിലെ പളനിമുരുഗന്‍ ട്രേഡേഴ്‌സിനാണ് കൈമാറിയതെന്നും കണ്ടെത്തി. തുടര്‍ന്നാണ് ഗോഡൗണ്‍ സീല്‍ ചെയ്തത്.



Keywords: Kerala, Tamilnadu, News, National, Flood, Pinarayi vijayan, CM, Letter, Damaged rice stocking: Warehouse sealed by TN Govt 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?