പെരിയ ഇരട്ട കൊലപാതകം സിപിഎമ്മിന്റെ പൂര്‍ണ അറിവോടെ; പാര്‍ട്ടിക്കു പങ്കില്ലെന്നു പറയുന്നതു പച്ചക്കള്ളമെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യന്‍

കാസര്‍കോട്: (www.kvartha.com 20.02.2019) പെരിയ ഇരട്ട കൊലപാതകം സിപിഎമ്മിന്റെ പൂര്‍ണ അറിവോടെയാണെന്നും കൊലയില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു പറയുന്നതു പച്ചക്കള്ളമാണെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യന്‍. പ്രതി പീതാംബരന്‍ തന്നെയാണ്. പാര്‍ട്ടിയുടെ അറിവില്ലാതെ ലോക്കല്‍ കമ്മറ്റി അംഗമായ ഇയാള്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പ്രശ്‌നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎല്‍എയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയത് എന്നും സത്യന്‍ ആരോപിച്ചു. പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മിനിട്ടുകള്‍ക്കു മുന്‍പായിരുന്നു ശരത് ലാലിന്റെ അച്ഛന്റെ പ്രതികരണം.

Sarath lal's father reaction on Periya twin murder, Kasaragod, News, Politics, Trending, Murder, Crime, Criminal Case, Congress, CPM, Kerala.

അതേസമയം, പെരിയ ഇരട്ടക്കൊലയ്ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘമല്ലെന്ന് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കി. കൊല നടത്തിയത് എ. പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരും ചേര്‍ന്നാണെന്നാണു മൊഴി. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നില്‍ക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sarath lal's father reaction on Periya twin murder, Kasaragod, News, Politics, Trending, Murder, Crime, Criminal Case, Congress, CPM, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?