അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ; നീതി നടപ്പാക്കണമെന്ന് ജസ്റ്റീസ് കമാല്‍ പാഷ
കൊച്ചി:(www.kvartha.com 11/02/2019) അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ നീതി നടപ്പിലാക്കണമെന്ന് ജസ്റ്റിസ് കെമാല്‍പാഷ. കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് കമാല്‍ പാഷയുടെ പ്രതികരണം. തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും സിബിഐ കേസ് ഏറ്റെടുത്തതെന്നും ഷുക്കൂറിന്റെ അമ്മയുടെ കണ്ണുനീര്‍ കണ്ടതുകൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
ഷുക്കൂര്‍ വധക്കേസില്‍ കേരളാ പോലീസിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം വേണമെന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിബിഐ എസ്പി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കല്യാശേരി എംഎല്‍എ ടി വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ 32ാം പ്രതിയായാണ് ജയരാജനെ പ്രതിചേര്‍ത്തിരിക്കുന്നത്.
മുസ്ലിംലീഗ് പ്രവര്‍ത്തകനും എംഎസ്എഫ് നേതാവുമായ അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ചതിന് പ്രതികാരമായി ഷുക്കൂറിനെ വധിച്ചതാണെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, CPM, Murder case, CBI, P Jayarajan, Police, Investigates, Ariyil Shukoor Murder case: charged against P Jayarajan

Powered by Info News For You

Comments
Post a Comment