പുല്‍വാമ ഭീകരാക്രമണം: സുരക്ഷാ ഉപദേഷ്ടാവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി, സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് മോദി, പ്രത്യാക്രമണത്തിന് സാധ്യത
ന്യൂഡല്‍ഹി: (www.kvartha.com 14.02.2019) പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ഓളം ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രത്യാക്രണമ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തിയ മോദി സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി.
സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനവ്യഹത്തിന് നേരെയാണ് സ്‌ഫോടനം നടന്നത്. 39 ജവാന്‍മാര്‍ കൊല്ലപ്പെടുകയും ഏകദേശം 44 ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. വാര്‍ത്താ ഏജന്‍സിയിലേക്ക് വിളിച്ച് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ജെയ്‌ഷെ മുഹമ്മദ് അറിയിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യാഴാഴ്ച ശ്രീനഗറിലേക്ക് തിരിക്കും.
സ്‌ഫോടനത്തെ അപലപിച്ചുള്ള ട്വീറ്റിലാണ് സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഉറി ഭീകരാക്രമണത്തിന് ശേഷം സൈന്യത്തിന് നേരെ നടന്ന ആസൂത്രിത ചാവേര്‍ ആക്രമണമാണിത്. അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന് അരുണ്‍ ജെയ്റ്റലിയും പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Narendra Modi, PM, National, Blast, Jammu, Kashmir, PM Speaks To National Security Advisor, Takes Stock Of Pulwama IED Blast

Powered by Info News For You

Comments
Post a Comment