വിവാഹദിവസം പുലര്‍ച്ചെ വധു പ്രായപൂര്‍ത്തിയാകാത്ത കാമുകനോടൊപ്പം ഒളിച്ചോടി, ഉച്ചയോടെ മറ്റൊരു യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച് വരന്റെ പ്രതികാരം

മയ്യില്‍: (www.kvartha.com 11.02.2019) വിവാഹദിവസം പുലര്‍ച്ചെ വധു കാമുകനോടൊപ്പം ഒളിച്ചോടി. വരന്‍ ഉച്ചയോടെ തന്നെ മറ്റൊരു യുവതിയെ കണ്ടെത്തി വിവാഹം കഴിച്ചു. കണ്ണൂര്‍ മയ്യിലിലാണ് സംഭവം. ഇരുവീടുകളിലും വിവാഹ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് വധു കുറ്റിയാട്ടൂര്‍ സ്വദേശിയായ കാമുകനോടൊപ്പം ഒളിച്ചോടിയത്. പുലര്‍ച്ചെ കാമുകന്‍ മലപ്പട്ടത്ത് ഓട്ടോറിക്ഷയുമായി കാത്തുനില്‍ക്കുകയും വധു വീട്ടുകാര്‍ അറിയാതെ ഇറങ്ങിപ്പോകുകയുമായിരുന്നു.
Kannur, Marriage, News, Eloped, Love, Kerala, Grooms, Bride, Bride goes missing on wedding day, Found with lover

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഇരുവരും നാറാത്തുവെച്ച് പോലീസ് പിടിയിലായി. ഇരുവരും പ്രണയത്തിലാണെന്ന് അറിയിച്ചെങ്കിലും കാമുകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നടത്താനാവില്ലെന്ന നിലപാടിലായിരുന്നു പോലീസ്. തുടര്‍ന്ന് പെണ്‍കുട്ടിയ ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചു.

എന്നാല്‍ വധു ഒളിച്ചോടിയ വിവരം അറിഞ്ഞതോടെ വരന്റെ വീട്ടുകാരും ആശങ്കയിലായി. വിവാഹ സദ്യയടക്കം തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് വരന്റെ സുഹൃത്തുക്കളും മറ്റും ഇടപെട്ട് ഉച്ചയോടെ തന്നെ മറ്റൊരു യുവതിയെ കണ്ടെത്തുകയും വിവാഹം നടത്തുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Marriage, News, Eloped, Love, Kerala, Grooms, Bride, Bride goes missing on wedding day, Found with lover 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?