കാമുകനൊപ്പം വീടുവിട്ട കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി വിവാഹിതയായി തിരിച്ചെത്തി

ചിറ്റാരിക്കാല്‍: (www.kasargodvartha.com 02.02.2019) കാമുകനോടൊപ്പം വീടുവിട്ട കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി വിവാഹിതരായി തിരിച്ചെത്തി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പെണ്‍കുട്ടിയാണ് വിവാഹിതയായ ശേഷം കാമുകനൊപ്പം നാട്ടില്‍ തിരിച്ചെത്തിയത്. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായ ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ഒന്നില്‍ ചിറ്റാരിക്കാല്‍ പോലീസ് ഹാജരാക്കുകയായിരുന്നു.

രണ്ടുദിവസം മുമ്പ് പെണ്‍കുട്ടി കമ്പ്യൂട്ടര്‍ ക്ലാസിന് പോകാനായി വീട്ടില്‍ നിന്നും പതിവുപോലെ ഇറങ്ങിയതാണ്. വൈകിട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് പിതാവ് ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി വിവാഹിതയായി സ്റ്റേഷനില്‍ ഹാജരായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Wedding, Student, Top-Headlines, chittarikkal, Eloped Computer student surrendered before police with Lover
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?