പുതിയ മേല്‍പറമ്പ് പോലീസ് സ്‌റ്റേഷന്‍ എസ് ഐയായി എം വി ഷീജു ചുമതലയേറ്റെടുത്തു

കാസര്‍കോട്: (www.kasargodvartha.com 17.02.2019) ഞായറാഴ്ച മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്ത മേല്‍പറമ്പ് പോലീസ് സ്‌റ്റേഷന്‍ പ്രിന്‍സിപ്പാള്‍ എസ് ഐയായി എം വി ഷീജു ചുമതലയേറ്റെടുത്തു. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ഇദ്ദേഹം നേരത്തെ രാജപുരം എസ് ഐയായി സേവനമനുഷ്ടിച്ചിരുന്നു.

മേല്‍പറമ്പ്, ചന്ദ്രഗിരി, കീഴൂര്‍, ചെമ്പരിക്ക, നാലാംവാതുക്കാല്‍, എരോല്‍, മാങ്ങാട്, ചെമ്മനാട്, പരവനടുക്കം, ചട്ടഞ്ചാല്‍, പൊയിനാച്ചി, കോളിയടുക്കം, പെരുമ്പള എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കളനാട്, ബാര, ചെമ്മനാട്, തെക്കില്‍, പെരുമ്പള തുടങ്ങിയ വില്ലേജുകളിലെ മുഴുവന്‍ സ്ഥലവും മേല്‍പറമ്പ് പോലീസ് സ്റ്റേഷനതിര്‍ത്തിയില്‍ ഉള്‍പ്പെടും.

അഡീ. എസ് ഐയായി കരിവെള്ളൂര്‍ സ്വദേശി എം രാജനും ചുമതലയേറ്റെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിംഗാണിത്. സ്‌റ്റേഷന് സി ഐ ഉണ്ടെങ്കിലും പോസ്റ്റിംഗ് നടന്നിട്ടില്ല. 25 പോലീസ് സ്റ്റാഫുകളും ഉള്‍പ്പെട്ടതാണ് സ്റ്റേഷനിലെ അംഗബലം. നീലേശ്വരം കഴിഞ്ഞാല്‍ നാഷണല്‍ ഹൈവേ സൈഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ പോലീസ് സ്റ്റേഷനാണ് മേല്‍പറമ്പ്. കൂടാതെ ജില്ലയിലെ പതിനേഴാമത്തെ ക്രമസമാധാന പോലീസ് സ്റ്റേഷന്‍ കൂടിയാണിത്. ചട്ടഞ്ചാലിലെ വാടക കെട്ടിടത്തിലാണ് മേല്‍പറമ്പ പോലീസ് സ്റ്റേഷന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ഞായറാഴ്ച വൈകിട്ടാണ് സ്റ്റേഷന്റെ ഉദ്ഘാടനം ചെയ്ത്. രാത്രിയായിട്ടും സ്റ്റേഷനില്‍ ഇതുവരെ ഒരു കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്ന് എസ് ഐ എം വി ഷീജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Also Read:
മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു; പോലീസ് ജനങ്ങളുടെ സേവകരാകണമെന്ന് മുഖ്യമന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Melparamba, M V Sheeju appointed as Melparamba Police Station SI
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?