'തന്നെക്കാള്‍ രാജ്യത്തെയും സൈന്യത്തെയും സ്നേഹിച്ച ഭര്‍ത്താവിന് തനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി സൈന്യത്തില്‍ ചേരുന്നത് തന്നെയാണ്'; വീരമൃത്യുവരിച്ച മേജറുടെ ഭാര്യ ഇന്ത്യന്‍ സൈന്യത്തിലേക്ക്

മുംബൈ: (www.kvartha.com 25.02.2019) രണ്ടുവര്‍ഷം മുന്‍പ് ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ തീപിടിത്തത്തില്‍ വീരമൃത്യുവരിച്ച മേജര്‍ പ്രസാദ് ഗണേഷിന്റെ ഭാര്യ ഗൗരി സൈനിക പ്രവേശനത്തിനായി തയ്യാരായിരിക്കുകയുമാണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ച ഗൗരിക്ക് രാജ്യത്തിന്റെ പ്രശംസ.

തന്റെ ഭര്‍ത്താവിന് ആദരവായി സൈന്യത്തില്‍ ചേരുക എന്ന ആഗ്രഹത്തിന്റെ ആദ്യപടിയായി എസ് എസ് ബി പരീക്ഷയില്‍ ഗൗരി മികച്ചവിജയം നേടി. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ ഇവര്‍ക്ക് സാധിച്ചു.

Major Prasad Ganesh's wife ready to work in Indian Army, Mumbai, News, National, Military, Army, Lady, Examination

വിധവകളുടെ വിഭാഗത്തില്‍ പരീക്ഷ എഴുതിയ പതിനാറുപേരില്‍ ഒന്നാം സ്ഥാനത്താണ് ഗൗരി എത്തിയത്. എസ് എസ് ബി പരീക്ഷ വിജയിച്ചതോടെ സൈന്യത്തിന്റെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനത്തിന് പോകാന്‍ തയ്യാറാവുകയാണ് ഗൗരി. 49 ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലെഫ്റ്റനന്റ് റാങ്കോടെയാകും ഗൗരിയുടെ നിയമനം.

'ഞാന്‍ എപ്പോഴും സന്തോഷത്തോടെ ചിരിക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ഞാന്‍ സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചത്. സൈന്യത്തില്‍ എത്തിയാല്‍ ഞാന്‍ അദ്ദേഹത്തിന്റെ യൂണിഫോമായിരിക്കും ധരിക്കുക. എന്റെയും അദ്ദേഹത്തിന്റെയും യൂണിഫോം' നിറകണ്ണുകളോടെ ഗൗരി പറഞ്ഞു.

ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ മുംബൈയില്‍ അഭിഭാഷകയും കമ്പനി സെക്രട്ടറിയുമായിരുന്ന ഇവര്‍ ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് ജോലി രാജി വച്ച് സൈന്യത്തില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. തന്നെക്കാള്‍ രാജ്യത്തെയും സൈന്യത്തെയും സ്നേഹിച്ച ഭര്‍ത്താവിന് തനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി സൈന്യത്തില്‍ ചേരുന്നത് തന്നെയാണെന്ന് ഗൗരി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Major Prasad Ganesh's wife ready to work in Indian Army, Mumbai, News, National, Military, Army, Lady, Examination.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?