മഹീന്ദ്ര നാടകമേളയില്‍ രണ്ടു മലയാള നാടകങ്ങള്‍; ചില്ലറ സമരത്തിനും പുലി ജന്മത്തിനും നോമിനേഷന്‍
കൊച്ചി: (www.kvartha.com 19.02.2019) പതിനാലാമത് മഹീന്ദ്ര നാടക മേളയ്ക്ക് മാര്‍ച്ച് ആറിന് തിരശീല ഉയരും. ന്യൂഡല്‍ഹിയിലെ കാമനി ഓഡിറ്റോറിയത്തിലും ശ്രീറാം സെന്ററിലുമായി അരങ്ങേറുന്ന മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തീയേറ്റര്‍ അവാര്‍ഡ്‌സില്‍ (മേററ) മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നിന്ന് 10 നാടകങ്ങള്‍ മത്സരവേദിയില്‍ മാറ്റുരയ്ക്കും.
Keywords: The 14th Edition of Mahindra Excellence in Theatre Awards Announced 10 Selected Plays, Kochi, News, Cinema, Entertainment, Malayalam, Director, Municipality, Protesters, Kerala.
ചില്ലറ സമരവും, പുലിജന്മവും ആണ് നാടകമേളയില്‍ മത്സരത്തിനെത്തുന്ന രണ്ടു മലയാള നാടകങ്ങള്‍. അരുണ്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചില്ലറ സമരം മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തീയേറ്റര്‍ ആണ് അവതരിപ്പിക്കുന്നത്. പാവപ്പെട്ടവന്റെ ജീവനോപാധിയായ പെട്ടിക്കടകള്‍ ഉന്മൂലനം ചെയ്ത് വന്‍കിട മാളുകള്‍ കെട്ടിപ്പൊക്കാന്‍ കൂട്ടുനില്‍ക്കുന്ന നഗരസഭാ അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധമാണ് ഇതിവൃത്തം. മാളുകള്‍ക്കുവേണ്ടി ചില്ലറ നാണയത്തിന്റെ ഉപയോഗം വരെ നിരോധിക്കുന്ന നയത്തിനെതിരെ ആഞ്ഞടിക്കുന്ന പ്രതിഷേധവും ഇവിടെ കാണാം.
പാര്‍ശ്വവല്‍ക്കരിക്കപ്പട്ട ദലിത് സമൂഹത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന സമൂഹധാര്‍മികതയെ തുറന്നു കാട്ടുന്ന പുലിജന്മം കൊച്ചി ദ്രാവിഡ ട്രൂപ്പ് ആണ് അവതരിപ്പിക്കുന്നത്. കെ.ബിനീഷ് ആണ് സംവിധായകന്‍. യോഗ്യത മത്സരത്തില്‍ ഇത്തവണ 400-ഓളം നാടകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ നിന്നാണ് മത്സരത്തിന് 10 നാടകങ്ങള്‍ തെരഞ്ഞെടുത്തത്. നാടകസെറ്റ്, വേഷവിധാനം, പ്രകാശ വിന്യാസം, സംവിധാനം, നിര്‍മാണം, അവതരണം എന്നീ 14 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക.
പാര്‍ശ്വവല്‍ക്കരിക്കപ്പട്ട ദലിത് സമൂഹത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന സമൂഹധാര്‍മികതയെ തുറന്നു കാട്ടുന്ന പുലിജന്മം കൊച്ചി ദ്രാവിഡ ട്രൂപ്പ് ആണ് അവതരിപ്പിക്കുന്നത്. കെ.ബിനീഷ് ആണ് സംവിധായകന്‍. യോഗ്യത മത്സരത്തില്‍ ഇത്തവണ 400-ഓളം നാടകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ നിന്നാണ് മത്സരത്തിന് 10 നാടകങ്ങള്‍ തെരഞ്ഞെടുത്തത്. നാടകസെറ്റ്, വേഷവിധാനം, പ്രകാശ വിന്യാസം, സംവിധാനം, നിര്‍മാണം, അവതരണം എന്നീ 14 വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുക.
മഹാഭാരതയുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള അന്ധയുഗ്-ന്റെ ഗുജറാത്തി, ഹിന്ദി ഭാഷകളിലെ നാടകങ്ങള്‍ മത്സരത്തിനുണ്ട്, ഡിറ്റക്ടീവ് 9-2-11 (ഹിന്ദി, ഇംഗ്ലീഷ്), കോല (കന്നഡ), ലൂസ് വുമണ്‍ (ഇംഗ്ലീഷ്) ഭാഗിഹുവി ലഡ്കിയാം (ഹിന്ദുസ്ഥാനി) എന്നിവയാണ് മറ്റു നാടകങ്ങള്‍. മാര്‍ച്ച് ആറുമുതല്‍ 11 വരെയാണ് നാടകമേള. 12-നാണ് അവാര്‍ഡു ദാനം.
സെലക്ഷന്‍ കമ്മിറ്റി 400-ഓളം നാടകങ്ങള്‍ കണ്ടശേഷമാണ് 10 നാടകങ്ങള്‍ തെരഞ്ഞെടുത്തത്. മുതിര്‍ന്ന ചലച്ചിത്ര-നാടക പ്രവര്‍ത്തകന്‍ ഡെന്‍സില്‍ സ്മിജ്, മേറ്റ അവാര്‍ഡ് ജേതാവും സംവിധായകനുമായ എം.ജി ജ്യോതിഷ്, ദേശീയ അവാര്‍ഡ് ജേതാവ് വീണ ഫുക്കാന്‍ എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )Keywords: The 14th Edition of Mahindra Excellence in Theatre Awards Announced 10 Selected Plays, Kochi, News, Cinema, Entertainment, Malayalam, Director, Municipality, Protesters, Kerala.
Powered by Info News For You

Comments
Post a Comment