പത്തനംതിട്ട മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നു; സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രമന്ത്രി മുതല്‍ എം എല്‍ എമാര്‍ വരെ
പത്തനംതിട്ട: (www.kvartha.com 05.02.2019) പത്തനംതിട്ട മണ്ഡലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കേന്ദ്രമന്ത്രി മുതല്‍ എം എല്‍ എമാര്‍ വരെ ഉള്‍പ്പെടുന്നു. ശബരിമല വിഷയത്തിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട.
അതുകൊണ്ടുതന്നെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിറുത്തി പോരാട്ടം കടുപ്പിക്കാനാണ് മുന്നണികള്‍ ലക്ഷ്യമിടുന്നത്. മൂന്ന് മുന്നണികള്‍ക്കും പത്തനംതിട്ടയില്‍ അഭിമാന പോരാട്ടമാണ് . സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാണെങ്കിലും ഇതുവരെ ആരൊക്കെ മത്സരിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയരുന്നുമുണ്ട്. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥികള്‍ ഇക്കുറി ദേശീയതലത്തിലും ശ്രദ്ധിക്കപ്പെടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Election 2019 Pathanamthitta election faces, Pathanamthitta, News, Religion, Politics, BJP, LDF, UDF, Lok Sabha, Election, Trending, Kerala.
അതുകൊണ്ടുതന്നെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിറുത്തി പോരാട്ടം കടുപ്പിക്കാനാണ് മുന്നണികള്‍ ലക്ഷ്യമിടുന്നത്. മൂന്ന് മുന്നണികള്‍ക്കും പത്തനംതിട്ടയില്‍ അഭിമാന പോരാട്ടമാണ് . സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാണെങ്കിലും ഇതുവരെ ആരൊക്കെ മത്സരിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയരുന്നുമുണ്ട്. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥികള്‍ ഇക്കുറി ദേശീയതലത്തിലും ശ്രദ്ധിക്കപ്പെടും.
അതേസമയം പത്തനംതിട്ടയില്‍ യു ഡി എഫിനുവേണ്ടി മത്സരരംഗത്തിറങ്ങുന്നത് മണ്ഡലത്തെ തുടര്‍ച്ചയായി രണ്ടു തവണ പ്രതിനിധീകരിച്ച ആന്റോ ആന്റണി തന്നെ ആയിരിക്കും. രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്റെ പേരും കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കണമെന്നും പാര്‍ട്ടി അണികളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. സിറ്റിംഗ് എം.പിമാര്‍ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ ആന്റോ ആന്റണിക്ക് തന്നെയാണ് സാധ്യത.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കു വേണ്ടി പത്തനംതിട്ടയില്‍ ആദ്യം മുതല്‍ നടത്തിയ സമരവും മണ്ഡലത്തിനു വേണ്ടി ആന്റോ ആന്റണി എം.പി നടത്തിയ വികസന പ്രവര്‍ത്തനങ്ങളും യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കും. മണ്ഡലം പരമ്പരാഗത യു.ഡി.എഫ് കോട്ടയായതിനാല്‍ ഇത്തവണയും വിള്ളലുണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നത്.
എല്‍.ഡി.എഫിന് വേണ്ടി ആറന്‍മുള എം.എല്‍.എ വീണാ ജോര്‍ജ് മത്സരിക്കണമെന്ന് ചില കോണുകളില്‍ നിന്ന് ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ തവണ ആന്റോ ആന്റണിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ പീലിപ്പോസ് തോമസിനെ വീണ്ടും മത്സരിപ്പിക്കണമെന്നും സി.പി.എമ്മിനുള്ളില്‍ അഭിപ്രായമുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിന് പത്തനംതിട്ട കിട്ടിയാല്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും.
യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിലൂടെ സുപ്രീംകോടതി വിധി നടപ്പാക്കി നവോത്ഥാനത്തിനു തുടക്കമിട്ടു എന്ന് എല്‍.ഡി.എഫിന് അവകാശപ്പെടാം. 2009നെ അപേക്ഷിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ് ഇത്തവണ മണ്ഡലം പിടിക്കാനുളള പോരാട്ടം ശക്തമായി നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സരേന്ദ്രനാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. സരേന്ദ്രനില്ലെങ്കില്‍ കഴിഞ്ഞ തവണ വോട്ടു വര്‍ധനയുണ്ടാക്കിയ മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് സ്ഥാനാര്‍ത്ഥിയാകണമെന്നും അഭിപ്രായമുണ്ട്. ബി ജെ പി നടത്തിയ സര്‍വേകളില്‍ സുരേന്ദ്രന് മുന്‍തൂക്കമുള്ളതുകൊണ്ട് മിക്കവാറും സുരേന്ദ്രന്‍ തന്നെയാകും മത്സരിക്കുന്നത്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ശബരിമല സമരത്തില്‍ പങ്കെടുത്ത മറ്റു ചില നേതാക്കളുടെപേരും ഉയര്‍ന്നുവരുന്നുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ടി രമേശ് 1.40 ലക്ഷം വോട്ടുകള്‍ നേടിയിരുന്നു.
ശബരിമലയില്‍ യുവതീ പ്രവേശനം നടപ്പാക്കുന്നതിനെതിരെ വിശ്വാസപക്ഷത്തു നിന്ന ബി.ജെ.പിക്കും സംഘപരിവാറിനും പത്തനംതിട്ട മണ്ഡലം പ്രധാനപ്പെട്ടതാണ്. 2014ല്‍ ആറന്‍മുള വിമാനത്താവള വിരുദ്ധ സമരം തുറുപ്പുചീട്ടാക്കിയ ബി.ജെ.പി ഇപ്പോള്‍ ശബരിമല വിഷയത്തെ അതിലും വലിയ അവസരമായി കരുതുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളും ബി.ജെ.പി ആയുധമാക്കും.

Powered by Info News For You

Comments
Post a Comment