ഇന്‍സ്റ്റഗ്രാമിലൂടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ശേഷം യുവതികളെ കബളിപ്പിച്ച് പണം കവര്‍ന്ന യുവാവിന് ഒരു വര്‍ഷം തടവ്

മനാമ:(www.kvartha.com 01/02/2019) താന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുത്തിയ ശേഷം യുവതികളെ കബളിപ്പിച്ച് പണം കവര്‍ന്ന യുവാവിന് ഒരു വര്‍ഷം തടവ്. രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി എന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുത്തിയ ശേഷം യുവതികളോട് വിവാഹ താല്‍പര്യം പ്രകടിപ്പിച്ച് ആണ് പാട്ടിലാക്കുന്നതാണ് രീതി.

News, Manama, Gulf, Cheating, Investigates, Complaint, 1 year imprisonment for youth for cheating women

വലയിലായ യുവതികളോട് പിന്നീട് തനിക്ക് കാര്‍ വാങ്ങാന്‍ പണമാവശ്യമാണെന്നും മാതാവിന് അസുഖമാണെന്നും ചികിത്സിക്കാന്‍ പണം കടമായി വേണമെന്നും ഒക്കെ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. യുവതികള്‍ 30,000 ദിനാറോളം പല സന്ദര്‍ഭങ്ങളിലായി നല്‍കിയിരുന്നതായി പരാതികളില്‍ പറയുന്നു.

തട്ടിപ്പിന് തന്റെ സഹോദരിയെയും ഇയാള്‍ ഉപയോഗപ്പെടുത്തിയിരുന്നു. പിന്നീട് യുവതികള്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് വിവാഹിതനാണെന്ന് സഹോദരിയില്‍ നിന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി മുന്നോട്ട് പോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manama, Gulf, Cheating, Investigates, Complaint, 1 year imprisonment for youth for cheating women 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?