പെരിയ ഇരട്ടക്കൊല: കനലും ഉണങ്ങാത്ത കണ്ണീരുമായി കൃപേഷിന്റെയും ശരത്തിന്റെയും അച്ഛന്മാര്‍ ഉപവാസ പന്തലിലെത്തി
കാസര്‍കോട്: (www.kasargodvartha.com 27.02.2019) കല്ല്യോട്ട് കൊലപാതക കേസിന്റെ അന്വേഷണം സി ബി ഐ ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ കാസര്‍കോട് കളക്ട്രേറ്റിന് മുമ്പില്‍ നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ പന്തലില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണനും എത്തിയത് രോഷത്തിന്റെ കനലും ഉണങ്ങാത്ത കണ്ണീരുമായാണ്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂടെ വിദ്യാനഗറിലെ സമര പന്തലില്‍ എത്തിയത്.
കൊലപാതക കേസിന്റെ അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കാതെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതില്‍ രോഷാകുലരാണ് ഇരുവരും. അവരുടെ വാക്കുകളില്‍ ഈ അമര്‍ഷം നിഴലിച്ചിരുന്നു. അകാലത്തില്‍ മക്കള്‍ നഷ്ടപ്പെട്ടതിന്റെ ഒടുങ്ങാത്ത വേദനയും അച്ചന്മാരില്‍ കാണാനുണ്ടായിരുന്നു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ പി സി സി ഭാരവാഹികളായ കെ പി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, ഡി സി സി വൈസ് പ്രസിഡണ്ടുമാരായ കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍ തുടങ്ങിയവര്‍ കൃഷ്ണനെയും സത്യനാരായണനെയും ഉപവാസ പന്തലിലേക്ക് സ്വീകരിച്ചിരുത്തി. തുടര്‍ന്നാണ് ഇരുവരും സംസാരിച്ചത്.
നിരവധി യു ഡി എഫ് നേതാക്കളാണ് ഉപവാസ പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചത്. കെ പി സി സി വൈസ് പ്രസിഡണ്ട് കെ സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍, കെ എന്‍ പൗലോസ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങള്‍, കെ എം ഷാജി എം എല്‍ എ, മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി സുമ ബാലകൃഷ്ണന്‍, ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍, കെ പി സി സി ഭാരവാഹികളായ സജീവ് ജോസഫ്, വി എ നാരായണന്‍, കെ വി നാരായണന്‍, മുന്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍ തുടങ്ങിയവര്‍ സമര പന്തലിലെത്തി. 48 മണിക്കൂര്‍ ഉപവാസ സമരത്തില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിലിനെ കൂടാതെ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, ഡി സി സി ഭാരവാഹികളായ കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, കെ വി സുധാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, കെ പി പ്രകാശന്‍, മാമുനി വിജയന്‍, ടോമി പ്ലാചെനി, സി വി ജെയിംസ്, സുന്ദര ആരിക്കാടി, സി ബാലകൃഷ്ണന്‍, പി വി സുരേഷ്, ഹരീഷ് പി നായര്‍, എ ഗോവിന്ദന്‍ നായര്‍, കരുണ താപ്പ,വിനോദ് കുമാര്‍ പള്ളയില്‍വീട്, സാജിദ് മാവ്വല്‍, ഹര്‍ഷദു വോര്‍ക്കാടി, രമേശന്‍ കരുവാചെരി, നോയല്‍ ടോം ജോസ് എന്നിവര്‍ പങ്കാളികളായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Periya, Murder, Periya double murder; victim's fathers visited Strike Stage
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment