രാജ്യത്തെ ആദ്യ ദേശീയ യോഗ പ്രകൃതിചികിത്സാ ഗവേഷണ കേന്ദ്രം കാസര്‍കോട്ട്; കേന്ദ്രമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു
കരിന്തളം: (www.kasargodvartha.com 03.02.2019) രാജ്യത്തെ ആദ്യ ദേശീയ യോഗ പ്രകൃതിചികിത്സാ ഗവേഷണ കേന്ദ്രത്തിന് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ തോളേനിയില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് ശിലാസ്ഥാപനം നിര്‍വഹിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എംപി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ആയുര്‍വേദവും യോഗയും പ്രകൃതിചികിത്സയും ഉള്‍പ്പെടുന്ന പ്രാചീന ചികിത്സാ പാരമ്പര്യത്തെ കുടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കി ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കേന്ദ്രയോഗപ്രകൃതിചികിത്സാ ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
കേരളത്തിലെ ആയുര്‍വേദവും അഷ്ട വൈദ്യ ചികിത്സ പാരമ്പര്യവും സിദ്ധ മര്‍മ ചികിത്സയുമെല്ലാം അമൂല്യമാണ്. ഈ ചികിത്സാ ശാസ്ത്രങ്ങളെ കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെടുത്താനാകും. യോഗ ശാസ്ത്രമാണ്. ആയുര്‍വേദത്തിന് വേദകാലത്തോളം പഴക്കമുണ്ട്. വര്‍ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളെ നേരിടുന്നതിന് ഈ ചികിത്സാ മാര്‍ഗങ്ങള്‍ ഫലപ്രദമാണ്. കെട്ടിടം നിര്‍മിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പി ജി കോഴ്‌സുകള്‍ പരിഗണിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്ര മന്ത്രി പ്രശംസിച്ചു.
എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, എഡിഎം എന്‍ ദേവീദാസ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വിധുബാല, ഡിഎംഒ ഡോ. സലജകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാലില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി തങ്കമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ബാലകൃഷ്ണന്‍, വി സുധാകരന്‍, രാധാ വിജയന്‍, പി ചന്ദ്രന്‍, പി വി രവി, ഡോ. ഷിംജി പി നായര്‍, രാഷട്രീയ കക്ഷി പ്രതിനിധികളായ ടി കെ രവി, അഡ്വ കെ കെ നാരായണന്‍, അഡ്വ കെ ശ്രീകാന്ത്, മുന്‍ എംഎല്‍എ എം കുമാരന്‍, എം സി ഖമറുദ്ദീന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, അഡ്വ. സി വി ദാമോദരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, പി കെ രമേശന്‍, അസീസ് കടപ്പുറം, ഹരീഷ് ബി നമ്പ്യാര്‍, എ വി രാമകൃഷ്ണന്‍, ജോണ്‍ ഐമന്‍, പിടി നന്ദകുമാര്‍, സിസിആര്‍വൈഎന്‍ ഡയറക്ടര്‍ ഡോ. ഈശ്വര എന്‍ ആചാര്യ എന്നിവര്‍ സംസാരിച്ചു. 100 കിടക്കകളോടുകൂടിയ ആശുപത്രി സമുച്ചയം ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും.
Keywords: Kerala, Karinthalam, news, Top-Headlines, health, health-project, Stone laid for National Yoga nature treatment research center in Kasargod

Powered by Info News For You

Comments
Post a Comment