യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെങ്കില്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് നിയമം കൈയ്യിലെടുപ്പിക്കരുത്: കെ മുരളീധരന്‍

തിരുവനന്തപുരം: (www.kvartha.com 19.02.2019) കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍. ഷുഹൈബ് വധക്കേസിലെ പ്രതികളെ പിടികൂടാത്തതിലുള്ള അമര്‍ഷം പാര്‍ട്ടിക്ക് ഇപ്പോഴുമുണ്ടെന്നും അത് നിലനില്‍ക്കെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെങ്കില്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും നിയമത്തെ ബഹുമാനിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് നിയമം കൈയ്യിലെടുപ്പിക്കരുതെന്നും കെ മുരളീധരന്‍ ഓര്‍മിപ്പിച്ചു.

K Muralidharan on Kasargod twin murder, Thiruvananthapuram, News, Kerala, Politics, Murder case, Enquiry, Congress, MLA

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Muralidharan on Kasargod twin murder, Thiruvananthapuram, News, Kerala, Politics, Murder case, Enquiry, Congress, MLA.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?