കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം: വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്ന് സൂചന, ആസൂത്രണം ചെയ്തത് ലോക്കല്‍ കമ്മിറ്റി അംഗം, കൊലയാളി സംഘം എത്തിയതെന്ന് കരുതുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: (www.kvartha.com 19.02.2019) പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന് വിവരം. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. തിങ്കളാഴ്ച രാത്രി മുതല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

കേസില്‍ അന്വേഷണം ഊര്‍ജിതമാണ്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി രഞ്ജിത്ത്, സിഐ സി എ അബ്ദുര്‍ റഹീം, കുമ്പള സിഐ പ്രേംസദന്‍, ആദൂര്‍ സിഐ എം എ മാത്യൂ, ബേക്കല്‍ സിഐ വി കെ വിശ്വംഭരന്‍, ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പ്രത്യേക അന്വേഷണസംഘത്തിലുണ്ട്.

Kasargod Twin murder case: Accused will be Arrested soon, Kasaragod, News, Kerala, Murder, Case, Arrest, Crime, Police, Politics, Enquiry

പ്രദേശത്തെ നിരവധിപ്പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടായാല്‍ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷ. കൊലപാതകം നടന്ന കല്യോട്ട് കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം ഇപ്പോള്‍ ക്യാമ്പ് ചെയ്യുന്നത്. അതേസമയം കര്‍ണ്ണാടകയിലേക്കടക്കം അന്വേഷണസംഘം നീങ്ങിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.

സിപിഎം എല്‍ സി അംഗം പിതാംബരനും ഏതാനും സിപിഎം പ്രവര്‍ത്തകരും കസ്റ്റഡിയിലാണ്. തിങ്കളാഴ്ച ഏതാനും സി പി എം അനുഭാവികളെ രഹസ്യമായി ചോദ്യം ചെയ്തപ്പോഴാണ് ആണ് പീതാംബരന് കൊലയിലുള്ള പങ്ക് വെളിവായതെന്നാണ് വിവരം. തുടര്‍ന്നാണ് രാത്രി ഒളിവില്‍ കഴിയുകയായിരുന്ന പീതാംബരനെ ഡി വൈ എസ് പി എം പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കസ്റ്റഡിയില്‍ എടുത്തത്.

ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന് തുമ്പായതെന്നാണ് സൂചന. മുന്‍ വൈരാഗ്യം കാരണം പീതാംബരന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും ക്വട്ടേഷന്‍ സംഘത്തെ ഇതിനായി ഉപയോഗിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം.

അതിനിടെ കൊലയാളി സംഘം എത്തിയതെന്ന് കരുതുന്ന കാര്‍ പള്ളിക്കര പാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ബേക്കല്‍ പോലീസ് കാര്‍ കണ്ടെത്തിയത്.

Keywords: Kasargod Twin murder case: Accused will be Arrested soon, Kasaragod, News, Kerala, Murder, Case, Arrest, Crime, Police, Politics, Enquiry.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?