ആദ്യരാത്രിയിലെ കന്യകാത്വ പരിശോധന ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് സര്‍ക്കാര്‍

മുംബൈ: (www.kvartha.com 07/02/2019) ആദ്യരാത്രിയിലെ കന്യകാത്വ പരിശോധന ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ കാഞ്ചര്‍ബാട്ട് വിഭാഗത്തിനിടയില്‍ കന്യകാത്വപരിശോധന നടത്തുന്നതിനെതിരെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ കന്യകാത്വ പരിശോധനയെ ലൈംഗികാതിക്രമമായി കണക്കാക്കാമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. കാഞ്ചര്‍ബാട്ട് വിഭാഗത്തിനിടയില്‍ നടന്നുവരുന്ന ആദ്യരാത്രിയിലെ കന്യകാത്വ പരിശോധനാ ആചാരത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

News, Mumbai, National, Maharashtra, Government, Police,Maharashtra government to make virginity test an offence

ഇത്തരത്തില്‍ വരുന്ന പരാതികളെ ഗൗരവത്തില്‍ കാണുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രഞ്ജിത് പട്ടീല്‍ അറിയിച്ചു. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നിര്‍ബന്ധിത കന്യകാത്വ പരിശോധനയ്‌ക്കെതിരെ പരാതി ഫയല്‍ ചെയ്യാനുള്ള ഉത്തരവും നല്‍കിയിട്ടുണ്ട്. ഉത്തരവനുസരിച്ച് കന്യകാത്വ പരിശോധനക്കിരയായ യുവതികള്‍ക്ക് തങ്ങളുടെ പരാതികള്‍ വനിതാ സെല്ലിനോ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസിനോ നല്‍കാം. ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും ഇരകളെ സഹായിക്കാന്‍ കഴിയും.

കാഞ്ചര്‍ബാട്ട് സമൂഹത്തിലെ തന്നെ ഒരു വിഭാഗം ഈ ദുരാചാരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാട്‌സാപ്പ് കൂട്ടായ്മയിലൂടെയായിരുന്നു ഇവരുടെ പ്രതിഷേധം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Maharashtra, Government, Police,


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?