പെരിയ ഇരട്ടക്കൊല: ഐ ജി ശ്രീജിത്ത് എത്തുന്നത് കേസ് അട്ടിമറിക്കാനെന്ന് യൂത്ത് കോണ്‍ഗ്രസ്
കാസര്‍കോട്: (www.kasargodvartha.com 25.02.2019) പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഐ ജി ശ്രീജിത്തിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കേസ് അട്ടിമറിച്ചുകൊണ്ട് പ്രതികളെ രക്ഷിച്ചെടുക്കാനാണ് ശ്രീജിത്തിനെ അന്വേഷണം ഏല്‍പ്പിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തുന്നു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡീന്‍കുര്യാക്കോസ്.
ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഇഷ്ട ഭക്ഷണവും വസ്ത്രവും എത്തിച്ചു കൊടുക്കുന്നത് സി.പി.എം നേതൃത്വമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. കൊലവിളി പ്രസംഗം നടത്തിയ സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം വി പി പി മുസ്തഫയെ അറസ്റ്റ് ചെയ്യണം. സി ബി ഐ അന്വേഷണം കൊണ്ട് എല്ലാം പൂര്‍ണമാകുമെന്ന് കരുതുന്നില്ലെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. പിണറായുടെ പോലീസില്‍ ഒട്ടും വിശ്വാസം ഇല്ലാത്തതിനാലാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിക്കുന്നത്. ഇപ്പോഴത്തെ അന്വേഷണത്തെക്കാള്‍ വിശ്വാസം സിബിഐയെ തന്നെയാണ്. സിബിഐ അന്വേഷണത്തിലൂടെ ഇരട്ട കൊലയ്ക്ക് പിന്നിലുള്ളവരെയെല്ലാം പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Murder, Top-Headlines, Trending, youth-congress, Periya double murder: Youth congress against IG Srijith
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment