പുല്‍വാമ: ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കണോ എന്ന കാര്യം കേന്ദ്രവും ബിസിസിഐയും പറയട്ടെയെന്ന് ക്യാപ്റ്റന്‍
ന്യൂഡല്‍ഹി:(www.kasargodvartha.com 23.02.2019) പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ - പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം അനിശ്ചിതത്വത്തിലായിരിക്കെ നിലപാട് വ്യക്തമാക്കി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മൗനം വെടിഞ്ഞ് കോഹ്ലി രംഗത്തെത്തിയത്. ഇതുവരെ ഒന്നും പറയാതിരുന്ന കോഹ്ലി വിഷയത്തില്‍ തീരുമാനം പറയേണ്ടത് കേന്ദ്ര സര്‍ക്കാരും ബിസിസിഐയുമാണെന്നും ആ അഭിപ്രായത്തിനൊപ്പമായിരിക്കും ടീം നില്‍ക്കുകയെന്നും വ്യക്തമാക്കി.
ബോര്‍ഡും സര്‍ക്കാരും പറയുന്നതിനെ മാനിക്കുക എന്നതാണ് ഇപ്പോള്‍ ടീമിന്റെ തീരുമാനമെന്ന് പറഞ്ഞ കോഹ്ലി പുല്‍വാമയില്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇനി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലി, ചേതന്‍ ചൗഹാന്‍, ഹര്‍ഭജന് സിംഗ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു.
ബിസിസിഐയും ഇതേ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ലോകകപ്പിലും പാക്കിസ്ഥാനെതിരെ കളിക്കില്ലെന്നും അങ്ങനെ ഒരു മത്സരം വേണ്ടി വന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലാണെങ്കില്‍ പാക്കിസ്ഥാന് മത്സരത്തിന്റെ പോയിന്റും ഫൈനലിലാണെങ്കില്‍ അവര്‍ക്ക് കിരീടവും കിട്ടുമെന്നായിരുന്നു ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് നേതൃയോഗത്തില്‍ വിഷയത്തേക്കറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിഞ്ഞ ശേഷം മറ്റ് കാര്യങ്ങള്‍ ആലോചിക്കാമെന്ന തീരുമാനമാണ് കൈകൊണ്ടത്. പാക്കിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തിലെ വിയോജിപ്പും ആശങ്കകളും അറിയിച്ച് ഐസിസിക്ക് കത്തയക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ബഹിഷ്‌കരണം കീഴടങ്ങലിനേക്കാള്‍ ദയനീയമാണെന്നും 1999ല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ വരെ പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിച്ച് ജയിച്ചവരാണ് നമ്മളെന്നും മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. തരൂരിന്റെ ട്വീറ്റിനെ അനൂകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. അന്നത്തെ ടീമിന് പ്രധനമന്ത്രി എ ബി വാജ്‌പേയ് ആശംസയറിയിക്കുന്ന ചിത്രവും ഒരാള്‍ ട്വീറ്റിന് താഴെ പോസ്റ്റ് ചെയ്തിരുന്നു.
1999ല്‍ മാഞ്ചസ്റ്ററിലായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടന്നത്. അന്ന് 47 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇത്തവണയും മാഞ്ചസ്റ്ററില്‍ തന്നെയാണ് ലോകകപ്പിലെ ഇന്ത്യ - പാക് മത്സരം അരങ്ങേറുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Cricket, Virat Kohli, National, Virat Kohli on India-Pakistan World Cup game: We will respect government's decision

Powered by Info News For You

Comments
Post a Comment