ഒരു കുഴി പോലുമില്ലാത്ത റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ കിളച്ചു; അധികൃതരുടെ തല തിരിഞ്ഞ വികസന നയത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
തളങ്കര: (www.kasargodvartha.com 19.02.2019) ഒരു കുഴി പോലുമില്ലാത്ത റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ കിളച്ചതോടെ അധികൃതരുടെ തല തിരിഞ്ഞ വികസന നയത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കാസര്‍കോട് നഗരസഭ 22-ാം വാര്‍ഡില്‍പെട്ട തെരുവത്ത് കോയാറോഡാണ് കോണ്‍ക്രീറ്റ് ചെയ്യാനായി കിളച്ചുമറിച്ചത്. ഈ റോഡ് നേരത്തെ ടാര്‍ ചെയ്തിരുന്നു. എന്നാല്‍ ടാര്‍ ഇളകിപ്പോവുകയോ കുഴി രൂപപ്പെടുകയോ ചെയ്തിട്ടില്ല. ഈ റോഡാണ് കോണ്‍ക്രീറ്റ് ചെയ്യാനായി കിളച്ചു മറിച്ചത്.
ഇതിന്റെ ആവശ്യമുണ്ടോയെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അഞ്ചു ലക്ഷം രൂപ ചിലവില്‍ വെറും 53 മീറ്റര്‍ മാത്രമാണ് ആദ്യഘട്ടമെന്ന നിലയില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. റോഡ് മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്യാതെ കുറച്ചുഭാഗം മാത്രം കോണ്‍ക്രീറ്റ് ചെയ്യുന്നതിലും നാട്ടുകാരില്‍ അമര്‍ഷമുണ്ട്.
അതേസമയം നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ റോഡ് മികച്ചതാക്കുന്നതിനു വേണ്ടി കോണ്‍ക്രീറ്റ് ചെയ്യുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് കോയാ റോഡും കോണ്‍ക്രീറ്റ് ചെയ്യുന്നതെന്ന് വാര്‍ഡിന്റെ ചുമതല വഹിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 22-ാം വാര്‍ഡായ തെരുവത്ത് വാര്‍ഡിലാണ് റോഡ് ഉള്‍പെടുന്നത്. തെരുവത്ത് വാര്‍ഡ് കൗണ്‍സിലറായ വിശ്വനാഥന്‍ അയോഗ്യനാക്കപ്പെട്ടതോടെയാണ് വാര്‍ഡിന്റെ ചുമതല താത്കാലികമായി കെ എം അബ്ദുര്‍ റഹ് മാന് നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalangara, Road Tarring, Top-Headlines, Theruvath, Destroys road for concreting; Protest in natives
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment