കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം

കുവൈത്ത് : (www.kvartha.com 13.02.2019) കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ വീണ്ടും മലയാളി സാന്നിധ്യം. ഫെബ്രുവരി 18ന് തായ്‌ലന്‍ഡില്‍ ആരംഭിക്കുന്ന ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കുന്ന കുവൈത്ത് ടീമിലെ പ്രിയദ മുരളിയാണ് ടീമിലെ ഏക മലയാളി. കുവൈത്ത് ദേശീയ വനിതാ ക്രിക്കറ്റ് ടീം നിലവില്‍ വന്ന 2008ല്‍ ടീം ക്യാപ്റ്റനായിരുന്നു. അന്ന് ഫഹാഹില്‍ ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു പ്രിയദ.

Priyada Murali is participating world cup Kuwait team, Kuwait, Malayalees, Cricket, Gulf, World, Sports

കുവൈത്തിനുവേണ്ടി അഞ്ച് രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത പ്രിയദ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ ബിരുദ പഠനത്തിനിടെ രണ്ട് തവണ കേരള സംസ്ഥാന വനിതാ ടീമിലും അംഗമായിരുന്നു. പഠനശേഷം കുവൈത്തില്‍ തിരിച്ചെത്തിയ പ്രിയദ കുവൈത്ത് ഇന്റര്‍ നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Priyada Murali is participating world cup Kuwait team, Kuwait, Malayalees, Cricket, Gulf, World, Sports.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?