വരള്‍ച്ചാ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു: ഉന്നതതല യോഗം ചേര്‍ന്നു
കാസര്‍കോട്: (www.kasargodvartha.com 26.02.2019) വരള്‍ച്ച രൂക്ഷമാകുവെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നതതല യോഗം ചേര്‍ന്നു. വേനലിന് മുമ്പ് തന്നെ കഠിനമാവുന്ന വരള്‍ച്ചയും ജലക്ഷാമവും നേരിടാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പദ്ധതികള്‍ വിജയകരമാക്കാന്‍ പൊതുസമൂഹത്തിന്റെ കൂടി പിന്തുണവേണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ഇതിനായി അടിയന്തിരമായി പരിഹരിക്കേണ്ട പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് വെള്ളം കടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. പുഴ, തോടുകള്‍ എന്നിവടങ്ങളില്‍ നിന്ന് അനുമതിയില്ലാതെ പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളമെടുക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇതിനെതിരേ ഗ്രാമപഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
അടക്കാ കര്‍ഷകര്‍ രാത്രി മുതല്‍ രാവിലെ വരെ മണിക്കൂറുകളോളം തോട്ടങ്ങളില്‍ വെള്ളമടിക്കുന്നത് ജലക്ഷാമം രൂക്ഷമാക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ അറിയിച്ചു. ശാസ്ത്രീയമായി കുറച്ചു മാത്രം വെള്ളം മതിയെന്നിരിക്കേ ജലചൂഷണത്തിനെതിരേ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇറിഗേഷന്‍ വകുപ്പിനും നിര്‍ദേശം നല്‍കി. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തുകളില്‍ കുടിവെള്ള കിയോസ്‌കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുര്‍ന്നു. 2016-17 വര്‍ഷത്തില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 328 വാട്ടര്‍ കിയോസ്‌കുകളാണ് നിലവിലുള്ളത്. പുതുതായി 186 കിയോസ്‌കുകള്‍ കൂടി അനുവദിക്കുന്നതിനായി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തനത് ഫണ്ടുപയോഗിച്ചാണ് കുടിവെള്ള വിതരണം നടത്തിയിട്ടുള്ളത്. വരള്‍ച്ചാ പ്രദേശമായി സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മാത്രമാണ് എസ് ഡി ആര്‍ എഫ് ഫണ്ട് ഉപയോഗിക്കാന്‍ അനുമതിയുള്ളു. കഴിഞ്ഞ വര്‍ഷം ചെയ്തതു പോലെ ജി പി എസ് ഘടിപ്പിച്ച വാഹനത്തില്‍ കുടിവെള്ള വിതരണം ചെയ്യുന്നതിന് കിലോ മീറ്റര്‍ അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. റോഡു പ്രവര്‍ത്തികള്‍ക്കിടയില്‍ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടിപ്പോകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കുടിവെള്ള സ്രോതസ്സുകള്‍ കണ്ടെത്തി ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ പി കരുണാകരന്‍ എംപി, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം എന്‍ ദേവിദാസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Meeting, Top-Headlines, Meeting conducted for defend drought
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment