നടി നാഗ ഝാന്‍സി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍; മരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ചാറ്റിംഗ് പരിശോധനയില്‍
ഹൈദരാബാദ്: (www.kvartha.com 06.02.2019) തെലുങ്ക് നടി നാഗ ഝാന്‍സിയെ(21) വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാ ടിവിയിലെ 'പവിത്ര ബന്ധനി'ലെ അഭിനയത്തിലൂടെയാണു ഝാന്‍സി പ്രശസ്തയായത്. നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Keywords: Telugu TV Actress Found Hanging, Was On Phone With Man Before Death: Cops, Hyderabad, News, Hang Self, Suicide, Obituary, Actress, Cinema, National.
കഴിഞ്ഞദിവസം വീട്ടില്‍ കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗ പ്രസാദ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി വാതില്‍ തുറന്നപ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഫ് ളാറ്റില്‍ തനിച്ചു താമസിച്ചിരുന്ന ഝാന്‍സി മരിക്കുന്നതിനു കുറച്ചുമുന്‍പുവരെ ഒരു പുരുഷനുമായി ചാറ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ഇരുവരും തമ്മില്‍ അടുപ്പമായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഝാന്‍സി വിഷാദത്തിലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പോലീസ് ഝാന്‍സിയുടെ മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ട്. കോള്‍, ചാറ്റ് വിവരങ്ങള്‍ പരിശോധിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഫ് ളാറ്റില്‍ തനിച്ചു താമസിച്ചിരുന്ന ഝാന്‍സി മരിക്കുന്നതിനു കുറച്ചുമുന്‍പുവരെ ഒരു പുരുഷനുമായി ചാറ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ഇരുവരും തമ്മില്‍ അടുപ്പമായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഝാന്‍സി വിഷാദത്തിലായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പോലീസ് ഝാന്‍സിയുടെ മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ട്. കോള്‍, ചാറ്റ് വിവരങ്ങള്‍ പരിശോധിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords: Telugu TV Actress Found Hanging, Was On Phone With Man Before Death: Cops, Hyderabad, News, Hang Self, Suicide, Obituary, Actress, Cinema, National.
Powered by Info News For You

Comments
Post a Comment