ഉപ്പളയിലെ ഗുണ്ടാആക്രമണം; പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന നാലു വയസുകാരന് വെട്ടേറ്റ സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ഉപ്പള: (www.kasargodvartha.com 28.02.2019) പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലു വയസുകാരന് വെട്ടേറ്റ സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മംഗല്‍പാടി ചെറുഗോളിയിലെ നുഅ്മാനെ (23) യാണ് മഞ്ചേശ്വരം എസ് ഐ രവിയും സംഘവും അറസ്റ്റു ചെയ്തത്. കലന്തര്‍ അടക്കം മറ്റു മൂന്നു പ്രതികളെ കേസില്‍ ഇനി പിടികൂടാനുണ്ടെന്നും നേരത്തെ മംഗല്‍പാടിയിലെ സലൂണ്‍ അടിച്ചു തകര്‍ത്ത കേസിലും, വാറണ്ട് കേസിലും പ്രതിയാണ് അറസ്റ്റിലായ നുഅ്മാനെന്നും പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് വെള്ളിയാഴ്ചയാണ് സോങ്കാല്‍ അമ്പാറില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുര്‍ റഹ് മാനു നേരെ കാറിലെത്തിയ സംഘത്തിന്റെ അക്രമമുണ്ടായത്. അബ്ദുര്‍ റഹ് മാനൊപ്പമുണ്ടായിരുന്ന മകന്‍ അബ്ദുല്‍ ഗഫൂറിനാണ് വെട്ടേറ്റത്. കൈക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അംഗണ്‍വാടിയില്‍ നിന്ന് ഗഫൂറിനെ കൂട്ടി മടങ്ങുന്നതിനിടെയാണ് അബ്ദുര്‍ റഹ് മാനു നേരെ ആക്രമണമുണ്ടായത്. ബൈക്കില്‍ ഇടിക്കുന്ന രീതിയില്‍ കാറോടിച്ചത് ചോദ്യം ചെയ്തപ്പോള്‍ കാറില്‍ നിന്നും ഇറങ്ങി വന്ന സംഘം തനിക്കു നേരെ വാള്‍ വീശുകയും ഇതിനിടെ മകന് പരിക്കേല്‍ക്കുകയുമായിരുന്നുവെന്ന് അബ്ദുര്‍ റഹ് മാന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

അറസ്റ്റിലായ നുഅ്മാനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related News:
ഗുണ്ടകളുടെ അഴിഞ്ഞാട്ടം വീണ്ടും; ബൈക്ക് യാത്രക്കാരനു നേരെ കാറിലെത്തിയ സംഘത്തിന്റെ അക്രമം, വെട്ടേറ്റത് നാലുവയസുകാരനായ മകന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Youth, arrest, Top-Headlines, Crime, Attack case accused arrested 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?