സൈനിക വേഷത്തില്‍ പിതാവിന് അന്ത്യചുബനം നല്‍കി രണ്ടുവയസുകാരന്‍

അരിയല്ലൂര്‍: (www.kvartha.com 17.02.2019) പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ സി ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന്‍ ശിവമുനി അച്ഛന്റെ യൂണിഫോം അണിഞ്ഞ് യാത്രാമൊഴി നല്‍കി. ദേശീയപതാകയില്‍ പൊതിഞ്ഞ അച്ഛന്റെ ശവപ്പെട്ടിയില്‍ ചുംബിച്ചപ്പോള്‍ അവനു മനസിലായി കാണും അച്ഛന്‍ ഇനി അരികിലുണ്ടാകില്ലെന്ന്.

ഭര്‍ത്താവിന്റെ യൂണിഫോം അണിഞ്ഞ മകനെ ചേര്‍ത്തുപിടിച്ച് ഗാന്ധിമതി പൊട്ടികരഞ്ഞപ്പോള്‍ ആ നാടും ദുഃഖത്താല്‍ നിശബ്ദരായി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തില്‍ ശിവചന്ദ്രന്റെ സഹോദരന്‍ മരിച്ചതിന്റെ വേദനയില്‍ നിന്നും വിട്ടുമാറാത്ത കുടുംബത്തിലേക്ക് മറ്റൊരു ദുരിതം വന്നെത്തിയത് പിതാവ് ചിന്നയ്യന് ഇതുവരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.

Two year old child give to kiss for his father in military uniform, Tamilnadu, News, Death, Child, Military, National

അവധിക്കെത്തിയിരുന്ന ശിവചന്ദ്രന്‍ ശബരിമല ദര്‍ശനത്തിനും എത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അവധികഴിഞ്ഞ് ശിവചന്ദ്രന്‍ നാട്ടില്‍ നിന്നും ജമ്മുകാശ്മീരിലേക്ക് പോയത്. തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയില്‍ ഇന്നലെ സര്‍ക്കാര്‍ ബഹുമതികളോടെ ശിവചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. 

നഴ്‌സ് ബിരുദധാരിയായ ഗാന്ധിമതിക്ക് ഒരു ജോലി നല്‍കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം. തമിഴ്‌നാട് സര്‍ക്കാര്‍ കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരമായി 20 ലക്ഷം രൂപയും പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two year old child give to kiss for his father in military uniform, Tamilnadu, News, Death, Child, Military, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?