ബംഗളൂരുവില്‍ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു
ബംഗളൂരു: (www.kvartha.com 19.02.2019) ബംഗളൂരുവില്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. വിമാനത്തിലുണ്ടായിരുന്ന മൂന്നു പൈലറ്റുമാരില്‍ രണ്ടുപേര്‍ സുരക്ഷിതമായി താഴെയിറങ്ങിയതായാണ് റിപ്പോര്‍ട്ട്. സൂര്യ കിരണ്‍ വ്യോമാഭ്യാസ സംഘത്തിന്റെ വിമാനങ്ങള്‍ പരിശീലന പറക്കലിനിടെയാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കര്‍ണാടകത്തിലെ ബീദര്‍ ആസ്ഥാനമായാണ് സൂര്യകിരണ്‍ പ്രവര്‍ത്തിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 11.50നായിരുന്നു അപകടം. യെലഹങ്ക വിമാനത്താവളത്തിനു സമീപം ഐഎസ്ആര്‍ഒ വളപ്പിനു സമീപത്തായാണ് ജെറ്റുകള്‍ കൂട്ടിയിടിച്ചു തകര്‍ന്നത്. അപകടത്തില്‍ ഒരു നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്. വ്യോമസേനയുടെ എയ്‌റോഇന്ത്യ ഷോ 2019 ബുധനാഴ്ച നടക്കാനിരിക്കെ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. ഫെബ്രുവരി 20മുതല്‍ 24 വരെയാണ് എയ്‌റോഇന്ത്യ ഷോ നടക്കുന്നത്. 1996 മുതലാണ് ബംഗളൂരുവില്‍ എയറോഇന്ത്യ ഷോ നടക്കുന്നത്.
അഡ്വാന്‍സ് ജെറ്റ് ട്രെയിനര്‍ ഹോക്ക് വിമാനങ്ങളാണു പരിശീലനത്തില്‍ പങ്കെടുത്തത്. ഏറെ പ്രയാസകരമായ അഭ്യാസത്തിനു ശ്രമിക്കുന്നതിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു താഴേക്കു പതിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്ന വിഡിയോയിലുള്ളത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ യെലഹങ്ക ന്യൂടൗണ്‍ പ്രദേശത്തെ ഐ.എസ്.ആര്‍.ഒ ലേ ഔട്ടിലാണ് വീണത്.
Keywords: Bengaluru: Two Surya Kiran aircrafts collide mid-air at Aero India 2019, Bangalore, News, Flight collision, Dead, Accidental Death, Pilot, Probe, Video, National.

#WATCH Two aircraft of Surya Kiran Aerobatics Team crashed today at Yelahanka airbase in Bengaluru, during rehearsal for #AeroIndia2019. One civilian hurt. Both pilots ejected, the debris has fallen near ISRO layout, Yelahanka new town area. #Karnataka pic.twitter.com/gJHWx6OtSm— ANI (@ANI) February 19, 2019
Powered by Info News For You

Comments
Post a Comment