ഉത്സവം കഴിഞ്ഞ് മകനോടൊപ്പം ബൈക്കില്‍ മടങ്ങിയ യുവതി ദാരുണമായി മരിച്ചു

തലശ്ശേരി: (www.kvartha.com 21.02.2019) അണ്ടലൂര്‍ ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മകനോടൊപ്പം ബൈക്കില്‍ മടങ്ങിയ യുവതി അപകടത്തില്‍ മരിച്ചു. കൈതേരി ആറങ്ങാട്ടേരിയിലെ കെ പി പവിത്രന്റെ ഭാര്യ പിണറായി പന്തക്കപ്പാറയിലെ കുഞ്ഞിംവീട്ടില്‍ ശ്രീജ (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. മകന്‍ അഭിജിത്ത് ഓടിച്ചിരുന്ന ബൈക്ക് റോഡിലെ ഹംപില്‍ കയറി മറിയുകയായിരുന്നു.

റോഡില്‍ തെറിച്ചുവീണ് തലയ്ക്കു സാരമായി പരുക്കേറ്റ ശ്രീജയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. പരേതനായ നാരായണന്‍ കാര്‍ത്യായനി ദമ്പതികളുടെ മകളാണ്. ശ്രീജയുടെ മകള്‍ അപര്‍ണ.


Keywords: Women dead in road accident, Thalassery, News, Kerala, Death, Accidental Death, bike, Injured, Hospital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?