അമിതമായി മൊബൈല്‍ഫോണില്‍ സംസാരിച്ച ഭാര്യയെ യുവാവ് വെട്ടിക്കൊന്നു

ഇറോഡ്: (www.kvartha.com 05.02.2019) അമിതമായി മൊബൈല്‍ഫോണില്‍ സംസാരിച്ച കാരണത്താല്‍ ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ഈറോഡിന് സമീപത്തായിരുന്നു ഞെട്ടിക്കുന്ന സഭവം അരങ്ങേറിയത്. കൊലയ്ക്കുശേഷം യുവാവ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ധര്‍മ്മന്റെ ഭാര്യ വിജയശാന്തി (24) യാണ് കൊല്ലപ്പെട്ടത്. ധര്‍മ്മനാണ് കീഴടങ്ങിയത്.
 News, Wife, Murder, Mobile Phone, National, Tamilnadu, Man hacks wife to death for using phone, surrenders

രണ്ടുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഒരുവയസുള്ള കുഞ്ഞുണ്ട്. കുഞ്ഞിന്റെ കാര്യംപോലും നോക്കാതെ വിജയശാന്തി എപ്പോഴും ഫോണ്‍സംഭാഷണത്തില്‍ മുഴുകുന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് യുവവിന്റെ മൊഴി.

ഭര്‍ത്താവും ബന്ധുക്കളും പലതവണ ഇത് വിലക്കിയെങ്കിലും കാര്യമുണ്ടായില്ല. കഴിഞ്ഞദിവസം രാത്രിയും ഇത് തുടര്‍ന്ന വിജയശാന്തിയെ ധര്‍മ്മന്‍ വെട്ടിക്കൊല്ലുകയായിരുന്നു. നിളവിളി കേട്ടെത്തിയ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Wife, Murder, Mobile Phone, National, Tamilnadu, Man hacks wife to death for using phone, surrenders 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?