അടുക്കളയില്‍ വൈറലായി അരങ്ങത്തേക്കെത്തി അമ്പിളി

കോട്ടയം: (www.kvartha.com 02.02.2019) കുടുംബശ്രീ കാന്റീനിലെ അടുക്കളയില്‍ നിന്നും ഉയര്‍ന്നുവന്ന മധുര സ്വരം ഏവര്‍ക്കും പരിചിതമാണ് . സവാള അരിഞ്ഞ് കൊണ്ട് പാടിയ കനകനിലാവേ എന്ന ഗാനം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. പള്ളിക്കത്തോട് ചെങ്ങളം സ്വദേശിനിയായ അമ്പിളി ചാക്കോയാണ് വൈറലായ മധുര ശബ്ദത്തിന്റെ ഉടമ.

തെക്കുംതല കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ കുടുംബശ്രീ നടത്തുന്ന കാന്റീനായ തിരുവോണം കഫേ പീടികയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അമ്പിളി ജോലി ചെയ്യുന്നു. സവാള അരിഞ്ഞതിന്റെ കൂടെ പാട്ട് പാടിയപ്പോള്‍ പൂര്‍വ വിദ്യാര്‍ത്ഥിയായ അരുണ്‍ ആണ് ആ വീഡിയോ പകര്‍ത്തിയതും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും.

Ambili chakko's kitchen song picked up as a wiral in social media, Kottayam, News, Local-News, Social Network, Song, Channel, Entertainment, Kerala.

എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വീഡിയോ വൈറലാവുകയും കൂടുതല്‍ ആളുകള്‍ അമ്പിളി ചാക്കോ എന്ന കലാകാരിയെ തിരിച്ചറിയാനും തുടങ്ങിയതോടെ മലയാളം ടെലിവിഷന്‍ ഷോകളിലും ഓണ്‍ലൈന്‍ ചാനലുകളിലും അമ്പിളി തരംഗമായി മാറുകയാണ് .

കുടുംബശ്രീ അകലകുന്നം സി.ഡി.എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അര്‍ച്ചന കുടുംബശ്രീയിലെ അംഗം കൂടിയായ അമ്പിളി ചാക്കോ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന കാന്റീനിലെ തിരക്കിട്ട ജോലിക്കൊപ്പമാണ് പാട്ടു പാടിയത്. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും,ജോലിക്കിടയിലും പരിശീലനം നടത്താന്‍ അമ്പിളിക്ക് കഴിയുന്നുണ്ടായിരുന്നില്ല.

എന്നാല്‍ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ എപ്പോഴും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ പിന്തുണ കൊണ്ട് മാത്രമാണ് മലയാളം ടെലിവിഷന്‍ ഷോകളിലെയും ചാനലുകളിലെയും നിറസാന്നിധ്യമായി മാറാന്‍ ഈ വീട്ടമ്മയക്ക് കഴിയുന്നത്.

അഞ്ചാം ക്ലാസു മുതല്‍ അമ്പിളി പാട്ട് പാടുന്നു. സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും ചിട്ടയായ പരിശീലനം ഇല്ലായിരുന്നു. പള്ളിയില്‍ ക്വയര്‍ പാടുമായിരുന്ന ഈ വീട്ടമ്മ 1998 വരെ ഗാനമേളകളിലും മറ്റും പ്രൊഫഷണല്‍ സിംഗര്‍ കൂടിയായിരുന്നു. എന്നാല്‍ വിവാഹശേഷം പ്രൊഫഷണല്‍ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയും പള്ളിയില്‍ ക്വയര്‍ പാടുകയും ചെയ്തു പോരുകയാണ്.

തുടര്‍ന്ന് ജോലി തിരക്ക് മൂലം പരിശീലനം കുറഞ്ഞുവെങ്കിലും ജോലിക്കൊപ്പം പാട്ടു പാടുന്നുണ്ടായിരുന്നു. ഇത്തരത്തില്‍ പാടിയ പാട്ടാണ് ആസ്വാദകര്‍ക്കിടയില്‍ വൈറലായത്. അമ്പിളി പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കണ്ട പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് കോമഡി ഉത്സവം എന്ന ടി.വി ഷോയിലേക്ക് സംഘാടകര്‍ വിളിക്കുകയും പാട്ട് പാടിക്കുകയും ചെയ്തിരുന്നു. ഇതും അമ്പിളിയുടെ ജീവിതത്തില്‍ വഴിത്തിരിവായി.

തുടര്‍ന്നും നിരവധി അവസരങ്ങളാണ് ചാനലുകളിലൂടെ അമ്പിളിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അമ്പിളിയുടെ വിജയത്തില്‍ പൂര്‍ണ പിന്തുണ നല്‍കുന്നത് ടാപ്പിങ് തൊഴിലാളിയായ ചാക്കോ ജോസഫും മക്കളായ ജ്യോതി, കിരണ്‍, അച്ചു, അഖില്‍ എന്നിവരും ചേര്‍ന്നാണ്. കുടുംബശ്രീ അംഗങ്ങളും അമ്പിളിയ്ക്ക് കൂട്ടായുണ്ട്.

പരിമിതികള്‍ക്കിടയിലും സമയം കണ്ടെത്തി കലാരംഗത്ത് സജീവമാകണമെന്നും, പരിശീലനം മികച്ച രീതിയില്‍ തുടരണമെന്നുമാണ് അമ്പിളി ചാക്കോയുടെ ആഗ്രഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ambili chakko's kitchen song picked up as a wiral in social media, Kottayam, News, Local-News, Social Network, Song, Channel, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?