മര അലമാര ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് മുന്‍ കൗണ്‍സിലറില്‍ നിന്ന് പണം തട്ടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2019) മര അലമാര ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് പണം വാങ്ങി മുന്‍ കൗണ്‍സിലറെ വഞ്ചിച്ചതായി പരാതി. ദേവന്‍ റോഡിലെ എച്ച് വജ്രശ്വരിയാണ് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി റോഡിന് സമീപം താമസിക്കുന്ന രാധാകൃഷ്ണനെതിരെ പരാതി നല്‍കിയത്. രാധാകൃഷ്ണന്‍ മരത്തിന്റെ അലമാര ഉണ്ടാക്കിതരാമെന്ന് പറഞ്ഞ് 2018 ജൂണ്‍ നാലിന് 16,500 രൂപ വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ തീയ്യതിക്ക് അലമാര ഉണ്ടാക്കി കൊടുക്കാതെ രാധാകൃഷ്ണന്‍ പല അടവുകള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.

ഒടുവില്‍ വജ്രേശ്വരി പണം തിരികെ ചോദിച്ചപ്പോള്‍ രാധാകൃഷ്ണന്‍ ചെക്ക് എഴുതി കൊടുക്കുകയായിരുന്നു. എന്നാല്‍ ചെക്കുമായി ബാങ്കില്‍ ചെന്നപ്പോള്‍ പണമില്ലാതെ മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് വജ്രേശ്വരി ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണന്റെ പേരില്‍ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുക്കുകയും ആയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Cheating, Cheating; Police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?