ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി; പൊതുദര്‍ശന സ്ഥലത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.02.2019) പെരിയ കല്യോട്ട് സി പി എം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ശരത്തിനും കൃപേഷിനും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. വഴിനീളേ കാത്തുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ കേന്ദ്രങ്ങളിലും അന്തിമോപചാരം അര്‍പ്പിക്കാനായി കൂടിനിന്നിരുന്നു. തൃക്കരിപ്പൂര്‍ വഴിയാണ് മൃതദേഹങ്ങള്‍ പെരിയയിലേക്ക് കൊണ്ടുപോയത്.
തൃക്കരിപ്പൂരിലും ചെറുവത്തൂര്‍ മയ്യിച്ചയിലും നീലേശ്വരത്തും പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ട് 4.30 മണിയോടെയാണ് കാഞ്ഞങ്ങാട്ടേക്ക് മൃതദേഹമെത്തിച്ചത്. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ ഇരുവര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ചു. യു ഡി എഫിന്റെ സംസ്ഥാന- ജില്ലാ നേതാക്കളടക്കം കാഞ്ഞങ്ങാട്ട് അന്തിമോചാരമര്‍പ്പിക്കാനെത്തിയിരുന്നു. ജനത്തിരക്കുകാരണം മൃതദേഹങ്ങള്‍ താഴെയിറക്കാന്‍ കഴിഞ്ഞിരുന്നില്ല. റീത്തുകള്‍ ആംബുലന്‍സില്‍ വെച്ചാണ് പ്രവര്‍ത്തകരും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചത്.
ഇതിനു ശേഷം മൃതദേഹങ്ങള്‍ ഇരുവരുടെയും സ്വദേശമായ പെരിയയിലേക്ക് കൊണ്ടുപോയി. പെരിയ ടൗണിലെ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുക. ഇരുവരുടെയും മൃതദേഹങ്ങള്‍ അടുത്തടുത്തു തന്നെ സംസ്‌കരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder, Top-Headlines, Crime, Trending, Periya, Kripesh and Sharath no more < !- START disable copy paste -->

Powered by Info News For You

Comments
Post a Comment