കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് പോസ്റ്റര്‍; രാജ്യദ്രോഹകുറ്റത്തിന് മലപ്പുറത്ത് ബിരുദ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മലപ്പുറം: (www.kvartha.com 22.02.2019) കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ചതിന് മലപ്പുറത്ത് ബിരുദ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലപ്പുറം ഗവ. കോളജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി മുഹമ്മദ് ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്.

Sedition charges against two students in Malappuram, Malappuram, News, Religion, Police, Arrested, Students, Kerala, Poster

റാഡിക്കല്‍ സ്റ്റുഡന്റ് ഫോറം (ആര്‍എസ്എഫ്) എന്ന സംഘടനയുടെ പേരിലായിരുന്നു പോസ്റ്ററുകള്‍. 124 (A) വകുപ്പ് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നത് എന്നാണ് പറഞ്ഞത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന രീതിയില്‍ പോസ്റ്റര്‍ പതിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

Photo Credit: Manorama

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sedition charges against two students in Malappuram, Malappuram, News, Religion, Police, Arrested, Students, Kerala, Poster.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?